കെ.സുധാകരൻ കോൺഗ്രസിന്റെ അന്തകൻ; സേവ് കോൺഗ്രസ് ഫ്‌ളക്‌സ്

കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ സേവ് കോൺഗ്രസ് ഫ്‌ളക്‌സ്.തളാപ്പ് ശ്രീധരീയം ആയുർവേദ ആസ്പത്രിക്ക് എതിർവശത്തായിരുന്നു സേവ് കോൺഗ്രസ് എന്ന് അച്ചടിച്ച ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതും കോൺഗ്രസ് പ്രവർത്തകർ ബോർഡ്‌ നീക്കം ചെയ്തു.

നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസിനെ ന്യായീകരിക്കുന്ന കെ.സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, സുധാകരനെക്കുറിച്ച് നമ്മുടെ പ്രിയനേതാവ് പി.രാമകൃഷ്ണൻ പറഞ്ഞത് എത്ര ശരിയാണ്, കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയവയാണ് ബോർഡിലെഴുതിയിരുന്നത്.

Loading...

എന്നാൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് രാഷ്ട്രീയ എതിരാളികളാണെന്നും കുറ്റവാളികളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ടൗൺ പോലീസിൽ പരാതി നൽകി.