അവധി പ്രഖ്യാപനം വൈകി; കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളുകളില്‍ ഭക്ഷണം ബാക്കിയായി

കൊച്ചി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ വൈകി അവധി പ്രഖ്യാപിച്ചത് മൂലം പല സ്‌കൂളുകളിലും പ്രാതല്‍ കഴിക്കാന്‍ കുട്ടികളില്ലാതെ ഭക്ഷണം കളയേണ്ട അവസ്ഥയിലാണ്. അവധി വിവരം അറിയാതെ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് രാവിലെത്തെ ഭക്ഷണം തയ്യാറാക്കിയിരുന്നു.

തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി, സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 100 മുതല്‍ 150 കുട്ടികള്‍ക്കുള്ള ഭക്ഷണം ബാക്കിയായതായി പറയുന്നു. വടവുകോട് സ്‌കൂളില്‍ 800 കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയതിന് പിന്നാലെയാണ് കളക്ടറുടെ പ്രഖ്യാപനം വരുന്നത്.

Loading...

അവധി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോയി. എന്നാല്‍ ഭക്ഷണം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അധ്യാപകര്‍. അവധി പ്രഖ്യാപനം പാതിവഴിക്ക് അറഞ്ഞ കുട്ടികല്‍ മടങ്ങിപ്പോയതാണ് ഭക്ഷണം ബാക്കിയാകുവാന്‍ കാരണം. പല സ്‌കൂളുകളിലും ഭക്ഷണം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നല്‍കി.