വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് സഹയാത്രികയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട കോടീശ്വരന് അഞ്ചുവര്‍ഷം തടവ്

വാഷിങ്ടണ്‍: പറത്തിക്കൊണ്ടിരുന്ന വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് സഹയാത്രികയായ 15 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53)നെയാണ് ശിക്ഷിച്ചത്.

2018 ഡിസംബറില്‍ പ്രതിയുടെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വിമാനം പറത്തുന്നത് പഠിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയാണ് സ്റ്റിഫനോടൊപ്പം കുട്ടിയെ അയച്ചത്. അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ പ്രതി കുട്ടികള്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ്. 16 ആം വയസ്സില്‍ പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ള മെല്‍ 2017 ലാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്.

Loading...

അന്നു മുതല്‍ ഇരുവരും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. പെണ്‍കുട്ടിയുമായി സ്‌നാപ്ചാറ്റ് വഴി ബന്ധം സ്ഥാപിച്ചിരുന്ന മെല്‍ ഗര്‍ഭനിരോധന സംവിധാനം ഉപയോഗിക്കാനും തനിക്ക് നഗ്‌നചിത്രങ്ങള്‍ അയയ്ക്കാനും ബ്രാഡ്‌ലി മെല്‍ പെണ്‍കുട്ടിയോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. 2017 മുതല്‍ ഇരുവരും വഴിവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂണില്‍ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് ചോദിച്ചു കൊണ്ട

മൂന്ന് മക്കളുടെ പിതാവായ ബ്രാഡ്‌ലി മില്‍ ഭാര്യയുമായുള്ള 22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് മാതാവിനൊപ്പമാണ് താമസിക്കുന്നത്. കുട്ടികള്‍ക്ക് അമേരിക്കയില്‍ എവിടെയും ചികിത്സ നല്‍കുന്നതിനായി തന്റെ സ്വകാര്യ വിമാനം ഉപയോഗപ്പെടുത്തുന്ന എയര്‍ ലൈഫ് ലൈന്‍ എന്ന ജീവകാരുണ്യ സംഘടനയും ഇയാള്‍ നടത്തുന്നുണ്ട്.