ഞാൻ ആരെയും വിളിച്ചിട്ടില്ല; സ്വപ്ന വിളിച്ചിട്ടാണ് പോയതെന്ന് ഷാജി കിരൺ

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണത്തിൽ ഉൾപ്പെട്ട വ്യക്തി ഷാജി കിരണിന്റെ വിശദീകരണം പുറത്ത്. സ്വപ്നയുടെ ഫ്ലാറ്റിൽ പോയത് അവർ വിളിച്ചിട്ടാണെന്നും കഴിഞ്ഞ 60 ദിവസമായിസ്വപ്ന സുരേഷുമായി തനിക്ക് ബന്ധമുണ്ടെന്നുമാണ് ഷാജി കിരണൺ വ്യക്തമാക്കുന്നത്. തന്നെ സ്വപ്ന ഫ്ലാറ്റിലേക്ക് വിളിച്ചത് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞിട്ടാണ്. മുഖ്യമന്ത്രിയുമായോ, കോടിയേരി ബാലകൃഷ്ണനുമായോ തനിക്ക് യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയെ അവസാനമായി കണ്ടത് 2014ലാണ്.

പിണറായി വിജയന് വേണ്ടി ആരോടും സംസാരിച്ചിട്ടില്ലെന്നും നിങ്ങൾ ചെയ്യുന്നതിന് നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മാത്രമാണ് സ്വപ്‌നയോട് പറഞ്ഞതെന്നുമാണ് ഷാജി കിരൺ വ്യക്തമാക്കുന്നത്’- സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഷാജ് കിരണിനെ കുറിച്ച് പറഞ്ഞത്. ഷാജ് കിരൺ ഇന്നലെ തന്റെ ഫാള്ാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. പരാതി പിൻവലിച്ചില്ലെങ്കിൽ പുറം ലോകം കാണില്ലെന്നും മുഖ്യമന്ത്രിക്ക് വഴങ്ങുന്നതാണ് നല്ലതെന്നും ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു. എന്നാൽ ഷാജ് കിരൺ ഈ ആരോപണങ്ങൾ പൂർണമായും തള്ളി.

Loading...