സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ കോണഗ്രസിന് തിരിച്ചടിയുണ്ടാകും; ഷമ മുഹമ്മദ്

കണ്ണൂര്‍ : കോണ്‍ഗ്രസിനകത്തെ പോരും വിഴുപ്പലക്കലും തുടര്‍ക്കഥയാവുകയാണ്. ഇത്തവണ എഐസിസി വക്താവ് ഷമ മുഹമ്മദ് ആണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തോല്‍ക്കുന്ന സീറ്റു മാത്രം സ്ഥിരമായി വനിതകള്‍ക്ക് നല്‍കുന്ന പരിപാടിയാണ് കോണ്‍ഗ്രസിന്റേതെന്നും അത് നിര്‍ത്തണമെന്നും ഷമ വ്യക്തമാക്കി.

എത്ര തവണ തോറ്റാലും ഉറപ്പുള്ള സീറ്റില്‍ പുരുഷന്മാരെ ഇറക്കുന്നു. സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ ഇത്തവണ തിരിച്ചടിയുണ്ടാകും. ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ തനിക്ക് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കിട്ടാത്തത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിയ്ക്കാന്‍ ഒരുക്കമാണെന്നും ഷമ പറഞ്ഞു.

Loading...