അബുവിനെതിരെ വക്കീൽ നോട്ടീസ്. ബിജിമോൾക്ക് പിന്നാലെ ഷിബുവും നിയമനടപടിക്ക് .

കോഴിക്കോട് : കെ.സി.അബുവിന്റെ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. അബുവിനെതിരെ നിയമനടപടിയുമായി ബിജിമോൾ  പോകുന്നതിനു പിറകെയാണു ഷിബുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. .വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ബിജിമോള്‍ എംഎല്‍എയുമായി ബന്ധപ്പെടുത്തി കെ.സി അബു നടത്തിയ പരാമര്‍ശത്തിനെതിരെ അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാമര്‍ശം തന്നെ വേദിപ്പിച്ചു. നിയമസഭയിലെ സംഭവങ്ങള്‍ താന്‍ അബുവുമായി സംസാരിച്ചിട്ടില്ലെന്നും അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അബുവിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിയമസഭയില്‍ സംഘര്‍ഷത്തിനിടെ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും, മന്ത്രിക്കെതിരെ ബിജിമോള്‍ക്ക് പരാതി ഉണ്ടാവാനിടയില്ലെന്നും  കെ സി അബു പറഞ്ഞത് വന്‍ വിവാദമായിരുന്നു. പിന്നീട് കെ പി സി സി അധ്യക്ഷന്‍ സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  വിവാദ പ്രസ്താവന നടത്തിയതിന്  കെ സി അബു മാപ്പ് പറഞ്ഞിരുന്നു.