വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന മലയാളി യുവാവിന് രണ്ടര കോടി നഷ്‌ടപരിഹാരം

ദുബായ്‌: യു.എ.ഇയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന മലയാളി യുവാവിന്‌ 2.5 കോടി രൂപ നഷ്‌ടപരിഹാരം. മലയാളിയായ അബൂബക്കര്‍ പള്ളിയാലിലിന്‌ (30) 1.5 മില്യണ്‍ ദിര്‍ഹം (2,55,21,013 രൂപ) നഷ്‌ടപരിഹാരം നല്‍കാനാണ്‌ യു.എ.ഇ. കോടതി വിധിച്ചത്‌.

2013 സെപ്‌റ്റംബറില്‍ ദുബായിലേക്കുള്ള യാത്രയ്‌ക്കിടെ അജ്‌മാനില്‍വച്ചാണ്‌ അബൂബക്കര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്‌. അമിതവേഗത്തില്‍ തെറ്റായ ദിശയിലെത്തിയ കാര്‍ അബൂബക്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

Loading...

നട്ടെല്ലിനു ക്ഷതം സംഭവിച്ച അബൂബക്കറിന്റെ ശരീരം കഴുത്തിനു താഴേക്കു തളര്‍ന്നനിലയിലാണ്‌. മുപ്പതു വയസ്സുള്ള അബൂബക്കര്‍ വിവാഹിതനായി മൂന്നുമാസം പിന്നിടും മുന്‍പായിരുന്നു വിധി അപകടത്തിന്റെ രൂപത്തില്‍ അബൂബക്കറിനെ തളര്‍ത്തിയത്‌. അപകടം കുടുംബത്തെയാകെ തളര്‍ത്തിയെന്നും സാമ്പത്തീകമായി കഷ്ടത അനുഭവിക്കുന്ന അവര്‍ക്ക് ഈ വിധി ഒരു അനുഗ്രഹമാകുമെന്നും അബൂബക്കറിന്റെ ഭാര്യ സഫ്‌ന മാധ്യമങ്ങളോട് അറിയിച്ചു.