മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്്റ്റ് ചെയ്ത സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സിദ്ധിഖ് കാപ്പനെ മഥുരയില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ചികിത്സ ഡല്‍ഹിയിലേക്ക് മാറ്റിയ വിവരം അറിയിച്ചത് മഥുര ജയില്‍ അധികൃതരാണ്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ ചികിത്സ ഡല്‍ഹിയിലേക്ക് മാറ്റിാന്‍ ഇടയാക്കിയത്. സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്ന് അറിയിച്ചത്.കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സിദ്ധിഖ് കാപ്പന് കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുപിയ്ക്ക് അടുത്തുള്ള ഡല്‍ഹിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Loading...