ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ ലൈംഗികാരോപണക്കേസിലെ പരാതിക്കാരി. താന്‍ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും അത് നടന്ന സമയവും കൃത്യമായി വെളിപ്പെടുത്താമെന്നുമാണ് പരാതിക്കാരി പറയുന്നത്.അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യമൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ടുള്ള പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് ഇന്നാണ് അവസാനിച്ചത്.

അതെ സമയം കെ ബി ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളമാണെന്നും അവര്‍ ആരോപിച്ചു. താന്‍ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന, അദ്ദേഹത്തിന്റെ മുഖ്യ വിശ്വസ്തന്‍ ശരണ്യ മനോജിന് ആരോപണത്തെ ‘രാഷ്ട്രീയ നാടക’മെന്നാണ് പരാതിക്കാരി ആരോപിച്ചത് .ശരണ്യ മനോജിന്റെ ആരോപണം നേരത്തെ തന്നെ പരാതിക്കാരി തള്ളിയിരുന്നു. എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നല്‍കിയ പരാതികളിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ പറഞ്ഞു.

Loading...