സോളാർ കമ്മീഷൻ ടേംസ് ഓഫ് റഫറൻസിനപ്പുറം കടന്ന് ലൈംഗീകത ചികഞ്ഞു,

സോളാർ കമ്മീഷൻ രൂപീകരിച്ചത് എന്തിനായിരുന്നു, ലൈംഗീക കേളികളുടെ റിപോർട്ടിനായിരുന്നില്ല അത്. എന്തിനായിരുന്നു ഈ കമ്മീഷൻ എന്നും എന്താണ്‌ കമ്മീഷൻ ചെയ്തത് എന്നും ഈ ലേഖനത്തിന്റെ ആദ്യ ഭാഗം എന്ന നിലയിൽ ഇവിടെ പ്രദിപാദിക്കാം.സോളാര്‍ അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് താഴെ പറയുന്നവയായിരുന്നു.

1 നിയമസഭയ്ക്കകത്ത് ഉന്നയിക്കപ്പെട്ട സോളാര്‍ തട്ടിപ്പില്‍ കഴമ്പുണ്ടോ അതിനുത്തരവാദികളാര്?
2 ഗവണ്‍മെന്റിന് ഏതെങ്കിലും തരം സാമ്പത്തിക നഷ്ടം ഇതുമായി ബന്ധപ്പെട്ട് ഇടപ്പാടുകള്‍ മൂലമുണ്ടായോ? ഉണ്ടെങ്കില്‍ നഷ്ടം എത്രമാത്രം?. അത്തരത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായെങ്കില്‍ അത് സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നോ?
3 ഗവണ്‍മെന്റ് നിയമവിധേയമല്ലാത്ത ഏതെങ്കിലും വര്‍ക്ക് ഓര്‍ഡറുകളോ മറ്റ് ഓര്‍ഡറുകളോ ടീം സോളാറിനോ അതുമായി ബന്ധപ്പെട്ട മറ്റ് ആര്‍ക്കെങ്കിലുമോ നല്‍കിയിരുന്നോ? അപ്രകാരം അനുമതികള്‍ നല്‍കിയിരുന്നെങ്കില്‍ അവ ഗവണ്‍മെന്റിന് ഒഴിവാക്കാമായിരുന്നോ?
4 ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും കുറ്റാരോപിതരായ സോളാര്‍ തട്ടിപ്പ്ക്കാരിയ്‌ക്കോ ബിജു രാധാകൃഷ്ണനോ ഏതെങ്കിലും തരത്തിലുള്ള നിയമാനുകൂല്യം നല്‍കിയോ അതിനുത്തരവാദിയാര്?
5 ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ ഇപ്രകാരമുള്ള വന്‍ തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമാണോ ഇത്തരം വഞ്ചനകളും ചതികളും പണം തട്ടിപ്പും ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ?്
6 ഈ സോളാര്‍ തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ വേണ്ട നടപടികള്‍ എന്ത്?

Loading...

എന്‍ക്വയറി കമ്മീഷന്‍ ആക്റ്റ് 1952 പ്രകാരം ഗവണ്‍മെന്റ് നിയമിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മീഷനോട് അന്വേഷണം നടത്തുവാന്‍ ആവശ്യപ്പെട്ടത് മേല്‍ വിവരങ്ങളാണെങ്കിലും, സോളാര്‍ തട്ടിപ്പ്ക്കാരിയുടെ കത്തില്‍ ചുരുക്കിയ ലൈംഗീക സാമര്‍ത്ഥ്യങ്ങളുടേയും, പീഡനത്തിന്റെ മറവില്‍ നടന്ന ലൈംഗിക വൈദഗ്ധ്യത്തിന്റെ കഥയാണ് സോളാര്‍ കമ്മീഷന്‍ പുറത്തുവിട്ടത്. പ്രബുദ്ധരായ കേരളീയ സമൂഹത്തിന് അറിയേണ്ടത് കേരളാ ഗവണ്‍മെന്റിന് എന്ത് സാമ്പത്തിക നഷ്ടമാണ് ഈ പറയുന്ന സോളാര്‍ അഴിമതി മൂലം സംഭവിച്ചത് എന്നുള്ളതായിരുന്നു. സോളാര്‍ തട്ടിപ്പ്ക്കാരിയില്‍ നിന്നും നേടിയെടുത്തു എന്നു കമ്മീഷന്‍ ആരോപിക്കുന്ന ലൈംഗീക സംതൃപ്തി അഴിമതി നിരോധന നിയമപ്രകാരം കൈകൂലിയായി കണക്കാക്കാമെങ്കില്‍ അതേ നിയമപ്രകാരം കൈകൂലിയായി ലൈംഗീക സംതൃപ്തി നല്‍കിയവളും കുറ്റക്കാരിയാണെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തുയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തില്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിലൂടെ വ്യക്തത വരുത്താതെ സോളാര്‍ തട്ടിപ്പ്ക്കാരിയുടെ 21 പേജുണ്ടായിരുന്ന ആദ്യകത്ത് വിപുലീകരിച്ച് 25 പേജാക്കി സോളാര്‍ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തത് അപലപനീയം തന്നെ. സോളാര്‍ തട്ടിപ്പ്ക്കാരിയുടെ ലൈംഗീക ആരോപണങ്ങള്‍ വാസ്തവമെന്നു കണ്ടെത്തുവാന്‍ വ്യഗ്രത കാണിച്ച കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സിലെ ഏറ്റവും പരമപ്രധാനമായ ചോദ്യമായ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തര മായി തന്റെ ജുഡീഷ്യല്‍ അന്വേഷണം ഖജനാവിന്റെ നഷ്ടമായി കണക്കാക്കണമെന്ന് പറയുന്നത് കമ്മീഷന്റെ മാനസിക പര്യാപ്തതകുറവോ, അറിവില്ലായ്മയോ എന്ന് വ്യക്തമല്ല.

ശരിയാണ് കമ്മീഷന്‍ പറഞ്ഞത്. ഇതു നഷ്ടം തന്നെ. കമ്മീഷനെ നിയമിച്ച് പണം ചിലവാക്കിയത് പ്രബുദ്ധ കേരള ജനതയ്ക്ക് തീരാ നഷ്ടം തന്നെ. നാളെ ഒരുപക്ഷെ സോളാര്‍ തട്ടിപ്പുകാരിയില്‍ നിന്നും കേരളം കേള്‍ക്കുവാന്‍ പോകുന്നത് സോളാര്‍ കമ്മീഷന്‍ തന്നെ മറ്റെന്തിനെങ്കിലും പ്രേരിപ്പിച്ചു എന്നതോ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പരാതി നല്‍കുവാന്‍ പോയപ്പോള്‍ പിണറായി മുഖ്യന്‍ തന്നെ പലവിധ പീഡനങ്ങള്‍ക്കിരയാക്കി എന്നതോ ആവാം. പാവം കേരള ജനത. കേരള ജനത കുറച്ചുകാലമായി സോളാര്‍ തട്ടിപ്പ്ക്കാരിയുടെ പാവാടത്തുമ്പില്‍ നടത്തപ്പെടുന്ന രാഷ്ട്രീയ പകപോക്കലുകളുടെ മൗന സാക്ഷികളാണ്. പ്രതികരിക്കാനാവാതെ ന്യൂസ് പേപ്പറോ ടി വിയോ മക്കള്‍ക്കുമുമ്പില്‍ ഓണ്‍ചെയ്യാനാവാതെ നാളത്തെ വെളിപ്പെടുത്തലും മലക്കം മറിച്ചിലും എന്ത് എന്നറിയാതെ ആട്ടം കാണുന്നു.

സോളർ കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് മറികടന്ന് വാർത്തകൾ ഉണ്ടാക്കാനും സ്വയം വാർത്തയാകാനും, ശ്രമിച്ചു. ലൈംഗീക ആരോപണം കമ്മീഷന്റെ പരിധിയിൽ വരുന്നില്ലായിരുന്നു. ആയതിൽ ആവശ്യമെകിൽ ഒരു പരാതി പോലീസിൽ കൊടുത്താൽ സരിതയ്ക്ക് ഇതെല്ലാം പറയാമായിരുന്നു. മൊഴി നല്കാമായിരുന്നു. അതൊന്നും ചെയ്തില്ല. പ്രതികളേ അറസ്റ്റ് ചെയ്യിപ്പിക്കാമായിരുന്നു.. എന്നാൽ വസ്തുത അതല്ല, പോലീസിൽ പരാതി നല്കി മൊഴി നല്കിയാൽ തെളിവുകൾ ഹാജരാക്കണം. അല്ലെങ്കിൽ കേസു ഉണ്ടാകില്ല..വാർത്ത പരാതിക്കാരിക്ക് എതിരേ വരും. ഇതെല്ലാം മുന്നിൽ കണ്ട് സോളാർ കമ്മീഷനിൽ എല്ലാം അവതരിപ്പിച്ചു. അവിടെയാണേൽ തെളിവും, രേഖകളും വേണ്ടല്ലോ. പ്രതികൾക്കെതിരേ ഒരു നടപടിയും അറസ്റ്റും, കുറ്റാന്വേഷണവും പോലും പറ്റാത്ത ഒരു കമ്മീഷനിൽ സരിത ഇതെല്ലാം പറഞ്ഞത് എന്തിനായിരുന്നു. പ്രതികൾക്കെതിരേ പോലീസിൽ പരാതി നല്കി മൊഴികൊടുത്ത് തെളിവു നല്കി അവരേ എന്തുകൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ ചങ്കൂറ്റം കാട്ടിയില്ല.

ടേംസ് ഓഫ് റഫറൻസിനു പുറത്ത് വരുന്ന കാര്യങ്ങൾ കേൾക്കാനും റിപോർട്ട് സമർപ്പിക്കാനും കമീഷന്‌ അധികാരമില്ല. ഒരു അന്വേഷണ ം നടത്താൻ നിയോഗിച്ചാൽ ആ വിഷയത്തിലാകണം അത് ചെയ്യേണ്ടത്. തെളിവെടുപ്പ് വേളയിൽ സരിത പറഞ്ഞ ലൈംഗീക കഥകൾ നല്ലൊരു നിയമഞ്ജൻ ആയിരുന്നേൽ അത് ഇവിടെയല്ല, പോലീസിൽ ക്രിമിനൽ കേസ് നല്കാം എന്ന് പറഞ്ഞ് തടഞ്ഞേനേ..അല്ലെങ്കിൽ കമ്മീഷന്റെ പരിധിയിൽ വരില്ല എന്നു പറഞ്ഞ് തടയുമായിരുന്നു. എന്നാൽ സരിത പറഞ്ഞ കഥകൾ സാകൂതം കേൾക്കുകയും അതെല്ലാം പകർത്തുകയുമായിരുന്നു കമ്മീഷൻ. ചുരുക്കത്തിൽ ഒരു സ്ത്രീ ഇൻ കാമറയിൽ മാത്രം പറയാൻ ആഗ്രഹിക്കുന്ന പലവിധത്തിലുള്ള ലൈംഗീക ചൂഷണം മൈക്ക് വെയ്ച്ച് കെട്ടി പ്രസംഗിക്കാൻ മനപൂർവ്വം സരിതയും കമ്മീഷനും ചേർന്ന് വഴിയൊരുക്കി. കമ്മീഷൻ പുറത്തുവിട്ട് 18 വയസ് തികഞ്ഞവർ മാത്രം വായിക്കേണ്ട വാക്കുകൾ കേട്ട കുട്ടികൾ അർഥമറിയാൻ മുതിർന്നവരോടും, ഗൂഗിളും ഒക്കെ ചോദിക്കാനും പരതേണ്ട അവസ്ഥയും വന്നുചേർന്നു. ടി. പി. ചന്ദ്രശേഖരന്റെ വിധവ രമയുടേയോ, ജിഷ്ണുപ്രണോയിയുടെ അമ്മയുടേയോ കണ്ണീരിന് കേരളം കല്‍പ്പിച്ച വില തുലോം തുച്ഛമെന്നിരിക്കെ സോളാര്‍ ബിസിനസ് സംരംഭകയ്ക്ക് നല്‍കിയ വില ഞെട്ടിപ്പിക്കുന്നതാണ്.