കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയില്‍ ;പനിയും ശ്വാസതടസവും

ദില്ലി; കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.രാത്രി ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അവരുമായി അടുപ്പമുള്ളവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.സോണിയക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ അവരെ ആശുപത്രിയിലെത്തിച്ചത്.

സോണിയയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ തന്നെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ സോണിയക്കുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. 73കാരിയായ സോണിയക്ക് കടുത്ത പനിയും ശ്വാസ തടസ്സവുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അസുഖം ഗുരുതരമല്ല. അതേസമയം പതിവ് പരിശോധനകള്‍ക്കായിട്ടാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Loading...

സോണിയക്ക് ചില പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയറുവേദന കടുത്ത രീതിയിലുണ്ട്. നേരത്തെ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ അവര്‍ പാര്‍ലമെന്റിലും എത്തിയിരുന്നില്ല. ഇത് അനാരോഗ്യത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്്. 2011 മുതല്‍ അമേരിക്കയില്‍ സ്ഥിരമായി ചെക്കപ്പിന് പോകാറുണ്ട് സോണിയ. നേരത്തെ ഒരു സര്‍ജറിയും ഇവര്‍ യുഎസ്സില്‍ വെച്ച് നടത്തിയിരുന്നു.

സോണിയാ ഗാന്ധിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കും. കഴിഞ്ഞ ദിവസം ബജറ്റ് അവതരണ ദിനത്തിൽ‌ സോണിയാ ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നില്ല. മകൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ ഒപ്പമുണ്ട്.സെൻട്രൽ ഡൽഹിയിലെ ആശുപത്രിയിൽ രാത്രി ഏഴുമണിയോടെയാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സോണിയാഗാന്ധി അമേരിക്കയിൽ വിശദമായ പരിശോധനക്ക് വിധേയയായിരുന്നു.2017 ൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് സോണിയയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2017 ഫെബ്രുവരിൽ ശ്വാസതടസത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്തു. ആസ്മ അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ സോണിയയ്ക്കുണ്ടെന്നും കാലാവസ്ഥയിലുണ്ടായ മാറ്റം അവരുടെ ശ്വാസകോശ പ്രവർത്തനത്തെ ബാധിച്ചുവെന്നുമായിരുന്നു അന്നു ഡോ.ഡി.എസ്.റാണ പറഞ്ഞത്.2016 നവംബറില്‍ കടുത്ത പനിയെത്തുടര്‍ന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.