ശ്രീനിവാസൻ വധക്കേസ്; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്ടെ ആർഎസ്എസ് നേതാവായ ശ്രീനിവാസൻ വധക്കേസിൽ നാലുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി.അബ്ദുൾ നാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാ ഹുസൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇവർ.

ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളിലേക്കും അതിവേഗത്തിൽ എത്തുകയാണ് അന്വേഷണ സംഘം. കൃത്യം നടത്താൻ ശ്രീനിവാസന്റെ എസ് കെ എസ് ഓട്ടോഴ്‌സിലെത്തിയ ആൾ അടക്കം നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയത്. മുഖ്യ ആസൂത്രകനും കൊലപാതകത്തിന് നേതൃത്വം നല്കിയതുമായ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Loading...