കേന്ദ്രസർക്കാർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു, എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: കേന്ദ്ര സർക്കാർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ അപകടത്തിലാക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതിനെ പറ്റി പൊതു ജനത്തെ ബോധവത്കരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തീരുമാനം എടുക്കുന്നത് ബിജെപി നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ വിവരം അപ്പപ്പോൾ ചോർത്തുന്നുണ്ടെന്നും എസ്ആർപി കുറ്റപ്പെടുത്തി. എം ശിവശങ്കറിൻ്റെ അറസ്റ്റിൽ അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും ആളുകളെ ചുഴിഞ്ഞു നോക്കാനൊന്നും പറ്റില്ലെന്നും എസ്ആർപി പറഞ്ഞു. തെറ്റ് കണ്ടെത്തിയപ്പോൾ തന്നെ നടപടി എടുത്തു ഒഴിവാക്കി. മുഖ്യമന്ത്രിക്ക് ഉള്ളത് പോലുള്ള ഉത്തരവാദിത്തം ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കുണ്ടെന്ന സിപിഎം വാദവും എസ് രാമചന്ദ്രൻ പിള്ള ആവര്‍ത്തിച്ചു.

Loading...

അതേസമയം ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരണം പറയണമെന്ന് പറഞ്ഞ രാമചന്ദ്രൻ പിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റം ചെയ്ത ആളെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്ന് എസ്ആർപി ആവർ‍ത്തിച്ചു.