ദിലീപിനെ സംരക്ഷിക്കാന്‍ സൂപ്പര്‍താരനിര; യുവതാരങ്ങളും വനിതാ കൂട്ടായ്മയും ഇടയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങളുടെ സംഘടനയില്‍ ചേരിതിരിവി ശക്തമാകുന്നു. പുറത്താക്കിയെങ്കിലും ദിലീപിന് പൂര്‍ണപിന്തുണ നല്‍കി സൂപ്പര്‍താരനിര. എക്‌സിക്യുട്ടിവ് യോഗത്തില്‍ പ്രിഥ്വിരാജിന്റെ നിലപാട് അംഗീകരിച്ചെങ്കിലും, പ്രിഥ്വിയും രമ്യയും പോയശേഷം നടന്ന യോഗത്തില്‍ ദിലീപിന് അനുകൂലമായ തീരുമാനങ്ങള്‍ താരങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്.
അമ്മയിലെ ദുഷ്ച്ചപ്രവവണതകളെ മാറ്റുമെന്ന് പ്രിഥ്വിരാജ് സിനിമാമേഖലകളിലുള്ളവരോട് അടുത്ത ദിവസങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മറ്റു സിനിമകളെ കൂവി തോല്‍പ്പിക്കുന്ന ജനപ്രിയരെ ഇനി സമൂഹത്തിനാവശ്യമില്ലെന്നും പ്രിഥ്വി പറയുന്നു. അഭിപ്രായം അടിച്ചൊതുക്കുന്ന അമ്മയുടെ രീതികളെ അംഗീകരിക്കാനാവില്ല. അമ്മയുടെ തലപ്പത്ത് പൂര്‍ണ അഴിച്ചുപണി ആവശ്യമാണ്.
ദിലീപിനെ എതിര്‍ക്കുന്നതിലൂടെ സിനിമാരംഗത്ത് വിവാദമാണ് ഉണ്ടാകുന്നതെങ്കിലും പ്രിഥ്വി ചിത്രങ്ങള്‍ക്ക് ദിലീപ് ഫാന്‍സ് അസോസിയേഷനെ വിട്ട് കൂവിക്കുന്നത് മുന്‍പ് പരാതി ഉന്നയിച്ചിരുന്നതും സീനിയര്‍ താരങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഏതായാലും അമ്മയുടെ നേതൃത്വത്തിനും ഭരണത്തിനും എതിര്‍പ്പ് നേരിടുന്നതിലൂടെ ഏകാധിപത്യ സ്വഭാവമുള്ള പ്രവര്‍ത്തനത്തിനു മാറ്റമുണ്ടാകുമെന്നാണ് മേഖലയിലുള്ളവര്‍ കരുതുന്നത്.