സംസ്ഥാനത്തിന് ഒറ്റയ്ക്കു തീരുമാനം എടുക്കുവാന്‍ കഴിയില്ല; വിദ്യാഭ്യാസം എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടത് ഗവര്‍ണര്‍

തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ബില്ലില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ ഏതൊരു വിഷയവും ചര്‍ച്ച ചെയ്യാനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. അവര്‍ അവരുടെ അഭിപ്രായം പറയുന്നു. എന്റെ മുന്നിലെത്തുമ്പോള്‍ നിലപാടു പറയും. വിദ്യാഭ്യാസം എന്നതു കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതാണ്.

അതിനാല്‍ സംസ്ഥാനത്തിനു മാത്രമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി മല്ലിക സാരാഭായിയെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഗവര്‍ണര്‍ പ്രതികരിച്ചു. മല്ലിക സാരാഭായ് കലാരംഗത്ത് പാരമ്പര്യം ഉള്ളയാളാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Loading...

അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫും നിലപാടെടുത്തു. ചാന്‍സലര്‍ ബില്ലിനെ യുഡിഎഫ് എതിര്‍ത്തെങ്കിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവര്‍ണറെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചത്. മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.