ബലാത്സംഗക്കേസില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി- സുപ്രീംകോടതി

ന്യൂഡല്‍ഹി. ബലാത്സംഗ കേസുകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്ന് കോടതി നിരീക്ഷിച്ചു. ഈ പരിശോധനയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കല്‍ കോളേജുകളിലെ പാഠ്യുദ്ധതിയില്‍ നിന്നും ഇത് നീക്കണമെന്നും നിര്‍ദേശിച്ചു.

അശാസ്ത്രീയമായ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഖകരമാണെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗ കേസുകളില്‍ അതിജീവിതയുടെ ലൈംഗികാവയവത്തില്‍ വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പാക്കുന്നതാണ് ഈ പരിശോധന. അതിജീവിത മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് ബലാത്സംഗക്കേസില്‍ പ്രസക്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ട് വിരല്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

Loading...