കുടുംബവഴക്ക്, 3 വയസുകരിക്ക് വിഷം കൊടുത്ത ശേഷം ജീവനോടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു

പാലക്കാട് : പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിയംകോട് മേക്കോൺ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി.

10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ 20-നായിരുന്നു ലിൻസി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് വയസുകാരിയായ മകൾക്ക് വിഷം നൽകിയശേഷം ലിൻസി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും.

Loading...