തിരുവനന്തപുരം: ഖത്തർ പ്രവാസി മലയാളിയുടെ വീട്ടില്‍ കൂട്ട ആത്മഹത്യ. ഭാര്യയും, മകളും സഹോദരിയുമാണ് മരിച്ചത്. ആക്കുളം കായലില്‍ ആണ് ഭാര്യയുടേയും കുഞ്ഞിന്റേയും ദുരന്തം ഉണ്ടായത്.  ഭാര്യയുമായി അടുത്ത ബന്ധുവിന് ഉണ്ടായിരുന്ന ബന്ധങ്ങളും, അതുവഴി ഒരു കോടിയോളം രൂപ തട്ടിച്ച് വഞ്ചിച്ചതുമായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. ബന്ധു നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തേ കിളിമാനൂര്‍ പുതിയകാവ് ഹൈസ്‌കൂളിനു സമീപം ജാസ്മിന്‍(30) മകള്‍ ഫാത്തിമ( 03) ജാസ്മിന്റെ അനുജത്തി സജ്‌ന എന്നിവരണ് മരിച്ചത്. സിനിമാ കഥപോലെ നാടിനെ ഞടുക്കിയ ദുരന്തമായിരുന്നു നടന്നത്.

ആക്കുളം കായലില്‍ ചാടി മരിക്കാന്‍ ജാസ്മിനും അമ്മ സോഫും, മൂന്നുമക്കളും എത്തി. തുടര്‍ന്ന ജാസ്മില്‍ 3വയസുകാരി ഫാത്തിമയേ കായലിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അമ്മ സോഫും, ജാസ്മിനും കൈകോര്‍ത്ത് ചാടി. കൂടെയുള്ള മറ്റ് 2കുട്ടികളും ഇവരുടെ കൈയ്യില്‍ പിടിച്ചിരുന്നെങ്കിലും ഭയം മൂലം നിലവിളിച്ച് കുട്ടികള്‍ കൈവിട്ട് ഓടി പോവുകയായിരുന്നു. ഈ കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടുന്നത്.ജാസ്മിനും ഫാത്തിമയും മരിച്ചു.വലിയമ്മ സോഫിനെ രക്ഷപ്പെടുത്തി.സഹോദരിയുടെ ദുരന്തം അറിഞ്ഞ് ബാഗ്‌ളൂരില്‍ ജോലിയുള്ള ജാസ്മിന്റെ സഹോദരി സജ്‌ന (26) സ്ഥലത്ത് എത്തുകയും ഇവര്‍ പേട്ട് റയില്‍ വേ സ്റ്റേഷനു സമീപം മാനസീക ആഘാതത്താല്‍ ട്രയിനിനു മുന്നില്‍ ചാടി മരിക്കുകയും ആയിരുന്നു.

Loading...

akkulam suicide jasmine

ആശുപത്രിയില്‍ നിന്നും കായലില്‍നിന്നും രക്ഷിച്ച വലിയ ഉമ്മ സോഫിന്റെ മൊഴി എടുത്തപ്പോഴാണ് ഈ കുടുംബത്തേ പീഢിപ്പിച്ച ബന്ധുവിന്റെ വിവരങ്ങള്‍കിട്ടുന്നത്. മാത്രമല്ല പലയിടത്തുനിന്നും കടവും വാങ്ങി ബന്ധുവിന് പണം നല്കി. ഒടുവില്‍ കുടുംബം വന്‍ കടക്കെണിയിലായതോടെ വിഷയങ്ങള്‍ പുറത്തേക്ക് വരുവാന്‍ തുടങ്ങി. ഇതോടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ആത്മഹത്യാ കൂറിപ്പിലും സാമ്പത്തിക കാരണം പറയുന്നുണ്ടായിരുന്നു.

ഖത്തർ മലയാളിയുടെ വീട്ടിലെ കൂട്ട ആത്മഹത്യ; ദുരൂഹതകൾ തുടരുന്നു.ജാസ്മിന്റെ വീഡിയോ പുറത്തായെന്ന് റിപോർട്ടുകൾ

ജാസ്മിനിന്റെ ഭർത്താവ് ഖത്തറിലാണ്. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന ജാസ്മിനും മക്കളും ആറു മാസം മുൻപാണു നാട്ടിലെത്തിയത്. 150 ജീവനക്കാരുമായി റഹീം ഖത്തറിൽ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുൻപ് അപകടത്തിൽപ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടർന്നു റഹീമിനു കമ്പനി ആറു മാസം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ശമ്പളം കിട്ടാതിരുന്ന ജീവനക്കാർ ലേബർ വകുപ്പിൽ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാൽ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.വസ്തു വിറ്റ പണത്തിൽ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തതായാണു കരുതുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ഇയാൾ കിളിമാനൂരിലെ വീട്ടിൽ വന്നിരുന്നതായും പറയുന്നു. രണ്ടു മണിയോടെ ഭാര്യയും മകളും പേരക്കുട്ടികളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറിൽ തിരിച്ചതായി ജാസ്മിനിന്റെ പിതാവ് സൈനുദ്ദീൻ പറഞ്ഞു. ബാങ്കിൽ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകൾ മുറിയിലെ അലമാരയിൽ വച്ചിട്ടാണു മകൾ പോയതെന്നും പിതാവ് പറഞ്ഞു.  അങ്കിൾ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലിൽ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിനിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.