മഞ്ജുവും സണ്ണിവെയിനും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നവാഗതരായ സലില്‍ രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.”ദി ഹിഡന്‍ ഫെയ്സ്” എന്നാണ് ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത് . ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്റേതാണ് ക്യാമറ. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.

Loading...

മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ തിരുവനന്തപുരത്ത് വെച്ച് നടന്നു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മലയാളത്തിലെ ന്യൂജൻ താരമായ സണ്ണി വെയ്നിന്‍റേതായി ഈ വർഷം നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. സണ്ണി അഭിനയിച്ച അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് എത്തുന്നതെന്നാണ് സൂചന. അതിനു പുറമെ കുറുപ്പ്, വൃത്തം മൈ സാന്‍റ എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. താരം തമിഴ് അരങ്ങേറ്റം കുറിക്കുന്ന ജിപ്സി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

ക്വീൻ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിന്‍റെ മലയാളം റീമേക് ആയ സം സം എന്ന ചിത്രത്തിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ട് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചുകൊണ്ട് സണ്ണി നിര്‍മ്മാതാവിന്‍റെ റോളിലേക്കും എത്തുന്നുണ്ട്