ഇന്ത്യൻ ടീം ചവറ്റുകുട്ടയിലെറിഞ്ഞ സ്വപ്നീൽ പാട്ടീലിനു ജന്മനാട്ടിൽ രാജകീയ വരവേല്പ്പ്.

ഇത് സ്വപ്നീൽ പാട്ടീൽ; ഇന്ന് (15/04) 30വയസ്സ്, ഇന്ത്യക്കാരൻ, ഇന്ത്യൻ ടീം ചവറ്റുകുട്ടയിലെറിഞ്ഞ ലോക ക്രികറ്റ് താരം. ഇപ്പോൾ യു.എ.ഇയുടെ ലോകകപ്പ് താരവും, വികറ്റ് കീപ്പറും ബാറ്റ്സ്മാനും. ഓസ്ട്രേലിയയിലേ ലോകകപ്പിന്റെ കളിക്കളത്തിൽ യു.എ.ഇ ക്കുവേണ്ടി ഇന്ത്യക്കെതിരെ ആയുധമെടുത്ത് പോരാടിയ ഇന്ത്യക്കാരനും. ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിലേക്ക് 4തവണ മുബൈ ടീം പേരു നിർദ്ദേശിച്ചിട്ടും തള്ളപെട്ട ഹതഭാഗ്യൻ. ക്രികറ്റ് ഭ്രമത്തിൽ 10ക്ളാസിൽ പഠിപ്പു നിർത്തി കളത്തിലിറങ്ങിയ പയ്യൻ.

അദ്ദേഹം ഇന്ത്യയിലെ ജന്മനാട്ടിൽ ഇന്നലെയെത്തി.. ആയിരകണക്കിനു ഗ്രാമവാസികൾ ചേർന്ന് അദ്ദേഹത്തിനു നല്കിയ വരവേല്പ്പിനേ രാജകീയം എന്നു തന്നെ വിശേഷിപ്പിക്കാം. ഗ്രാമീണർ അദ്ദേഹത്തേ ചുമലിലേറ്റി ആനന്ദ നൃത്തം നടത്തി. രാജകീയ തലപ്പാവും വേഷങ്ങളും അണിയിച്ചു. കുടിലുകൾക്കും, ചേരികൾക്കും ഇടയിലൂടെ ഇന്ത്യക്കാരനായ യു.എ.ഇയുടെ ക്രികറ്റ് ഇതിഹാസത്തേ ജനകൂട്ടം ആഘോഷത്തോടെ എഴുന്നൊള്ളിക്കുകയായിരുന്നു. ഇന്ന് (15/04) അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്‌. പിറനാൾ മുത്തം നല്കാൻ ഇന്നും വൻ പരിപാടികളാണ്‌ വസായി എന്ന ഇന്ത്യയുടെ താലൂക്കിൽ ഒരുക്കിയിരിക്കുന്നത്. പിറന്നാൾ സ്വന്തം ഗ്രാമത്തിലേ ജനങ്ങൾക്കൊപ്പം ആഘോഷിക്കുന്ന എത്ര ക്രികറ്റ് താരങ്ങൾ ഇന്ത്യക്കുണ്ട്?..

Loading...

swapnil patil 2

ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പോലും സ്വന്തം നാട്ടിൽ ഇത്ര വലിയ സ്വീകരണം കിട്ടിയിട്ടില്ലെന്ന് ഗൾഫ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. സർക്കാരും, സംവിധാനങ്ങളും എല്ലാം വിട്ടുനിന്ന സ്വീകരണം സ്വപ്നീൽ പാട്ടീലെന്ന താരത്തേ ഹൃദയത്തോട് തുന്നിചേർത്ത ഗ്രാമവാസികളുടേതായിരുന്നു. വാസായി എന്ന പേരിലാണ്‌ അദ്ദേഹത്തിന്റെ ജന്മനാട്. മുബൈ മഹാ നഗരത്തിനു വിളിപ്പാടകലെ മാത്രം. ഇന്ത്യയുടെ ക്രികറ്റ് ഇതിഹാസങ്ങളെ ചുവന്ന പരവാതാനിയിട്ട് വരവേൽക്കുകയും അവരുടെ കരിയറുകൾക്ക് പച്ചപ്പുകൾ നല്കി കൈപിടിച്ചുയർത്തുകയും ചെയ്ത മുബൈയിലേ മൈതാനങ്ങളിൽനിന്നും സ്വപ്നീൽ പാട്ടീലിൽ എന്ന താരം എന്തുകൊണ്ടായിരുന്നു പുറത്തായത്. അവിടെനിന്നുള്ള സ്വീകരണ ചിത്രങ്ങൾ വികാര നിർഭരമായിരുന്നു. എന്തുകൊണ്ടായിരിക്കും ലോകകപ്പിൽ ഇന്ത്യക്കെതിരെ ബാറ്റോങ്ങിയ ഒരു ഇന്ത്യക്കാരന്‌ ഇത്ര സ്വീകരണം ലഭ്യമായത്?..വർഷങ്ങൾ മുന്നം അദ്ദേഹത്തിനു ഇന്ത്യ വിടേണ്ടിവന്ന ഗതികേട് ജനങ്ങൾക്ക് ശരിക്കും മനസിലായിട്ടുണ്ടാകണം. ഈ സ്വീകരണത്തിൽ സച്ചിൻ ടെണ്ടുല്ക്കർ കയ്യൊപ്പിട്ടുനല്കിയ ബാറ്റും അദ്ദേഹത്തിനു സമ്മാനമായി കൊടുത്തു. സച്ചിൻ പോലും ഈ താരത്തിന്റെ മികവിനേ അംഗീകരിക്കുന്നു. പിന്നെ ആർക്കായിരിക്കും അംഗീകാരത്തിനു മടി ഇപ്പോഴും?. ഇന്ത്യ കരിയർ നശിപ്പിച്ച് ചവറ്റുകുട്ടയിലേക്ക് തള്ളിയ സ്വപ്നീൽ പാട്ടീൽ രാജ്യം വിട്ടുപോയത് നന്നായി. ഇന്ത്യൻ ക്രികറ്റിലേ കളയായി ചിലർ കണ്ട ഇദ്ദേഹം രാജ്യം വിട്ടശേഷം നടന്നുകയറിയത് ലോക ക്രികറ്റിന്റെ നിറുകയിലേക്കുതന്നെയായിരുന്നു. മാത്രമല്ല യു.എ.ഇ എന്ന രാജ്യത്തിന്റെ ക്രികറ്റ് ആത്മാവിലേക്ക് അദ്ദേഹത്തേ വിളക്കിചേർത്തു.

ദീര്‍ഘകാലം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരമായിരുന്നു സ്വപ്നീൽ. അച്ഛന്‍ പ്രകാശ് പാട്ടീല്‍ ബാങ്കുദ്യോഗസ്ഥനായിരുന്നു. ക്ലബ് ക്രിക്കറ്റ് താരമായിരുന്ന പ്രകാശ് പാട്ടീല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകനുമായിരുന്നു. ക്രിക്കറ്റിനോടുള്ള സ്വപ്നിലിന്റെ താല്‍പര്യം തിരിച്ചറിഞ്ഞ അച്ഛന്‍ മകനെ പഠിക്കാന്‍ നിര്‍ബന്ധിച്ചില്ല. പത്താംക്ലാസില്‍ പഠനം നിര്‍ത്തി സ്വപ്നില്‍ മുഴുവന്‍ സമയം ക്രിക്കറ്റിനായി മാറ്റിവച്ചു.

സ്കൂൾ മുതൽ മികച്ച ബാറ്റിങ്ങും കരിയറും കൈമുതലായ അദ്ദേഹം മഹാരാഷ്ട്രയ്ക്കായി നിരവധി അനുസ്മരണീയ പോരാട്ടങ്ങളും നടത്തിയിരുന്നു. രാജ്യത്തേ ടോപ് സ്കോർ ക്രികറ്റ് ബൂമുകളിൽ പെട്ടിട്ടും ഈ യുവാവിനു ഇന്ത്യ ക്രികറ്റ് ടീമിൽ കയറിപറ്റാൻ ആയില്ല. ഓരോ തവണയും അദ്ദേഹത്തേ തഴഞ്ഞു, പരിഹസിച്ചു. ഉപജാപങ്ങളുടെയും ധനത്തിന്റേയും രാജകുമാരന്മാർക്കും, മാടമ്പികൾക്കും മുന്നിൽ സുല്ലിട്ട് സ്വപ്നീൽ പാട്ടീലിൽ 2000ത്തിൽ ഇന്ത്യയിൽ നിന്നും വിമാനം കയറി. ഇന്ത്യ ആട്ടിപുറത്താക്കിയ ഈ കറുത്ത മുത്തിനേ യു.എ.ഇ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ആ രാജ്യത്തിനായി എല്ലാ മൽസരത്തിലും ആ രാജ്യത്തിനായി ഓസ്ട്രേലിയയിലേ കളത്തിലിറങ്ങി. അങ്ങിനെ ഈ ഇന്ത്യക്കാരൻ ഇന്ത്യക്കെതിരായും തന്റെ ബാറ്റുകൾ ആഞ്ഞു വീശി. ആ കളിയിൽ ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യക്കെതിരേ ഒരു ഇന്ത്യക്കാരൻ താരത്തിനു മറ്റൊരു രാജ്യത്തിന്റെ മുൻ നിരയിൽനിന്നും ആയുധം എടുത്ത് പ്രഹരിക്കേണ്ടിവന്നു.