അച്ഛന്‍, അമ്മാവന്‍, സഹോദന്‍ എന്നിവര്‍ ചേര്‍ന്ന് 16 കാരി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

വെസ്റ്റ് ബെംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍പൈഗൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മാവനും, സഹോദരനും ചേര്‍ന്ന് 16-കാരി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. 2 വര്‍ഷക്കാലമാണ് ഇവരുടെ പീഡനം തുടര്‍ന്നത്. ഇതിനോടിടയ്ക്ക് പെണ്‍കുട്ടി രണ്ടുതവണ ഗര്‍ഭിണിയായതായും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പം സംഭവത്തില്‍ മനംമടുത്ത പെണ്‍കുട്ടി നാലുപ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമുണ്ടായി. എന്നും നിരാശാബോധത്തോടെ സ്കൂളിലെത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ തന്റെ ധുപ്ഗുരിയിലുള്ള സ്കൂളിലെ അദ്ധ്യാപകന്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് സംഭവം പുറത്താകുന്നത്. ഭയം കൊണ്ടാണ് കുട്ടി ഈ വിവരം പുറത്തറിയിക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമ്പതുകാരനായ കുട്ടിയുടെ പിതാവിനെയും, അമ്മാവനെയും, സഹോദരനെയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് കെ.എല്‍ ഷെര്‍പ്പ അറിയിച്ചു.