ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍; അമേരിക്കയിലെ ആദ്യ സംഭവം

ഹൂസ്‌റ്റണ്‍: ഒരു പ്രസവത്തില്‍ അഞ്ചു പെണ്‍മക്കള്‍. അമേരിക്കയിലെ ആദ്യ സംഭവം ടെക്‌സാസിലെ ഹൂസ്‌റ്റണ്‍ വുമണ്‍സ്‌ ഹോസ്‌പിറ്റലില്‍ ഡാനിങ്‌യെല്ലി ബസ്‌ബി കഴിഞ്ഞ വാരാന്ത്യമാണ്‌ 28 ആഴ്‌ചയും രണ്ട്‌ ദിവസവും പ്രായമുളള അഞ്ചു പെണ്‍മക്കള്‍ക്ക്‌ ജന്മം നല്‍കിയത്‌.

ഇതിനു മുന്‍പ്‌ 1980 ല്‍ ഒരു പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ ജനിക്കുന്നുവെങ്കിലും ഒരു കുട്ടി പ്രസവത്തിനുശേഷം മരിച്ചു. 1969 നുശേഷം ലോകത്തില്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു ജനനം നടക്കുന്നതെന്ന്‌ വുമണ്‍സ്‌ ഹോസ്‌പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

Loading...

ഒലിവ്‌ മേരി, എവലേയ്‌ന്‍, ഹേയ്‌സല്‍ ഗ്രോയ്‌സ്‌, പാര്‍ക്കര്‍ കെയ്‌റ്റ്‌, റയ്‌ലി പേയ്‌ജ്‌ എന്നീ പേരുകള്‍ ബസ്‌ബിയും, ഭര്‍ത്താവ്‌ ആഡംസും മൂന്ന്‌ മക്കളും ചേര്‍ന്നാണ്‌ നല്‍കിയത്‌.

അഞ്ചു കുട്ടികളേയും ദൈവമാണ്‌ നല്‍കിയത്‌. ഇതിലൂടെ ഞാന്‍ കൂടുതല്‍ അനുഗ്രഹീതയായിരിക്കുന്നു. ഡോക്‌ടര്‍മാര്‍ക്കും ആശുപത്രി സ്‌റ്റാഫിനും ബസ്‌ബി പ്രത്യേകം നന്ദി പറഞ്ഞു.