നടിയെ ആക്രമിച്ച കേസ്; ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവിന് പിന്നാലെ കേസിലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കടതി അഭിഭാഷകരെ അറിയിച്ചു. കേസ് അടുത്ത ദിവസം പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. കേസില്‍ വിചാരണ നടത്തിയിരുന്നത് സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗ്ഗീസാണ്. എന്നാല്‍ ഈ ജഡ്ജിയെ മാറ്റണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും ആതിജീവിത അവശ്യപ്പെട്ടിരുന്നു.

Loading...

വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹണി എം വര്‍ഗീസിനെ വിചാരണ ചുമതല നല്‍കിയത്. എന്നാല്‍ പിന്നീട് സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍പും അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലു വിധി അനുകൂലമായിരുന്നില്ല.