തനിക്ക് നേരെ സൈബര്‍ ആക്രമണം നടന്നിട്ടില്ല; മോശമായി പറഞ്ഞാലൊന്നും കുഴപ്പമില്ല- സോനു സതീഷ്

മലയാളികളുടെ പ്രീയപ്പെട്ട സീരിയല്‍ നടിമാരില്‍ ഒരാളാണ് സോനു സതീഷ്. എന്നാല്‍ ഇപ്പോള്‍ സോനു ഒരു സന്തോഷവാര്‍ത്തയാണ് തന്റെ ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുന്നത്. താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നുവെന്ന് നടി പറയുന്നു. ജനിച്ചത് പെണ്‍കുട്ടിയാണെന്നും ആത്മീയ എന്ന് പേര് നല്‍കുമെന്നും സോനു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ശാരീരിക മാറ്റത്തെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാണ്.

ഇരുപത് കിലോയോളം ശരീരഭാരം കൂടിയെന്നും സൗന്ദര്യത്തെക്കാളും മകളുടെ ആരോഗ്യത്തിനാണ് താനിപ്പോള്‍ പ്രധാന്യം കൊടുക്കുന്നതെന്നുമൊക്കെ സോനു പറഞ്ഞിരുന്നു. നടിയുടെ എഴുത്ത് വൈറലായതിന് പിന്നാലെ ഇത് പല രീതിയിലും വളച്ചൊടിക്കപ്പെട്ടു. എന്നാല്‍ തനിക്കുനേരെ സൈബര്‍ ആക്രമണം ഒന്നും ഉണ്ടായില്ലെന്നും നടി പറയുന്നു. ഞാന്‍ എഴുതിയ കുറിപ്പ് എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായെന്ന തരത്തിലാണ് പല വാര്‍ത്തകളിലും വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ലെന്ന് സോനു വ്യക്തമാക്കുന്നു.

Loading...

അത്തരത്തില്‍ മോശം കമന്റുകളൊന്നും വന്നിട്ടില്ല. ഒന്നോ രണ്ടോ പേര്‍, വണ്ണം വച്ചു, വണ്ണം കുറയ്ക്കണം, എന്നൊക്കെ പറഞ്ഞു എന്നല്ലാതെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു ബോധവത്കരണം എന്ന നിലയിലാണ് ആ പോസ്റ്റ് താനിട്ടതെന്നാണ് നടി പറയുന്നത്. എന്നെ കുറിച്ച് മോശമായി പറയുകയോ ബോഡി ഷെയിമിങ് നടത്തിയാലോ എനിക്ക് യാതൊരുവിധ കുഴപ്പവുമില്ല. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.

ഇതൊക്കെ മനസില്‍ ഓര്‍ത്ത് വിഷമിക്കുന്ന ആളുമല്ല ഞാന്‍. എന്നാല്‍ പലരും ഇത്തരം ആക്രമണങ്ങളില്‍ തളരും. അതോര്‍ത്ത് വിഷമിക്കും. അങ്ങനെയുള്ളവര്‍ക്ക് ധൈര്യം പകരനാണ് ഞാന്‍ ആ പോസ്റ്റിട്ടതെന്ന് സോനു വ്യക്തമാക്കുന്നു.സോനുവിന്റെ മകള്‍ ആത്മീയയ്ക്ക് ഇപ്പോള്‍ 5 മാസമാണ് പ്രായം. കഴിഞ്ഞ ജനുവരി മുതല്‍ സീരിയലില്‍ നിന്നും ബ്രേക്ക് എടുത്തു. ഇപ്പോള്‍ നൃത്തത്തില്‍ പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്.

ഗര്‍ഭിണിയായതോട് കൂടി അതിന്റെ പിന്നാലെയുള്ള തിരക്കുകളിലായിരുന്നു. ഇപ്പോള്‍ അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് താനെന്നും നടി പറഞ്ഞു. അതേ സമയം താന്‍ കേരളത്തില്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം അദ്ദേഹം ജോലി ചെയ്യുന്ന ആന്ധ്രയിലാണുള്ളതെന്നും നടി പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അജയിയാണ് സോനുവിന്റെ ഭര്‍ത്താവ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2017 ലാണ് സോനുവും അജയിയും തമ്മിലുള്ള വിവാഹം.