വിഷ്ണുപ്രീയ കൊല്ലപ്പെടുന്നതിന് മുമ്പ് ഫോണില്‍ സുഹൃത്തുമായി സംസാരിച്ചു; ആ ഫോണ്‍ വിളി തെളിവായി

കണ്ണൂര്‍. പട്ടാപ്പകല്‍ വീട്ടിലെ കിടപ്പ് മുറിയില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി എം ശ്യാംജിത്തിനെ പോലീസ് കുടുക്കിയത് ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍. വിഷ്ണുപ്രീയ പാനൂരിലെ വീട്ടിലാണ് കൊല്ലപ്പെട്ടത്. വിഷ്ണുപ്രീയയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തുമ്പോള്‍ വിഷ്ണുപ്രീയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു.

തുടര്‍ന്ന് വിഷ്ണുപ്രീയ ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഒരു നിലവിളിയാണ് കേട്ടതെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ വിഷ്ണുപ്രീയയുടെ ഫോണ്‍ നിലത്ത് വീണ് കിടക്കുകയായിരുന്നു. വിഷ്ണുപ്രീയയുടെ ഫോണില്‍ നിന്ന് തന്നെയാണ് ശ്യാംജിത്തിന്റെ നമ്പരും ലഭിച്ചത്. ശ്യാംജിത്തിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി പിന്തുടര്‍ന്ന പോലീസ് മാനന്തേരിയില്‍ ശ്യാംജിത്തിന്റെ അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Loading...

അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മൂന്ന് മാസമായി തന്നെ അവഗണിക്കുകയാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ബുധനാഴ്ചയാണ് പ്രതി വിഷ്ണുപ്രീയയെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ വെട്ടുകത്തിയും ചുറ്റികയും വാങ്ങി. തുടര്‍്‌ന് ശനിയാഴ്ച 11.30 ന് കൊലപാതകം നടത്തുകയായിരുന്നു.