ഹോളി ആഘോഷത്തിനിടെ ജപ്പനീസ് യുവതിയെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി. ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ജപ്പനീസ് യുവതിയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. യുവതിയെക്കുറിച്ച് അറിയുവാന്‍ ജപ്പാന്‍ എംബസിയെ സമീപിച്ചുവെന്നും എന്നാല്‍ പരാതി ലഭിച്ചില്ലെന്നാണ് എംബസി അറിയിച്ചതെന്ന് പോലീസ് പറയുന്നു. യുവതി ബ്ലംഗ്ലാദേശിലേക്ക് പോയതായാണ് വിവരം.

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. യുവതി ഇതുവരെ പരാതി നല്‍കിയില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. ജപ്പാന്‍ യുവതിയെ കടന്ന് പിടിച്ച സംഘം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Loading...