വാതിലുകള്‍ തുറന്നിട്ട് സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ ; പിടികൂടാൻ സ്പെഷല്‍ ഡ്രൈവുമായി പൊലിസ്

കോഴിക്കോട്: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകളെ കൈയ്യോടെ പൂട്ടാൻ സ്പെഷല്‍ ഡ്രൈവുമായി പൊലിസ്. ഞായറാഴ്ച മുതല്‍ ഒരാഴ്ച സ്പെഷല്‍ ഡ്രൈവു നടത്താന്‍ ട്രാഫിക്ക് എ.സി.പിമാരെ ചുമതലപ്പെടുത്തിയതായി ഡി.സി.പി ഡോ.എ.ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമലംഘനം നടത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. വാതിലുകള്‍ തുറന്നിട്ട് സ്വകാര്യബസുകള്‍ നടത്തുന്ന മരണപ്പാച്ചിലുകളെ കുറിച്ചുള്ള മാധ്യമ വാർത്തകളെ തുടര്‍ന്നാണ് നടപടി. സ്വകാര്യ ബസിൽ നിന്ന് വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാകുകയാണ്. വിദ്യാത്ഥികൾ ഉൾപ്പടെ അപകടത്തിൽപ്പെടുന്നു.

Loading...

നിരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾ പൊതുജനത്തിനും തലവേദനയാകുന്നു. നടപടികൾ എടുത്തിട്ടും ഇത്തരം പ്രവണതയിൽ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ഇതോടെയാണ് നടപടികൾ കടുപ്പിക്കാനുള്ള ട്രാഫിക് ഉദ്യോഗസ്ഥരുടെ നീക്കം. സ്പെഷല്‍ ഡ്രൈവിലൂടെ നിയമലംഘനം കൈയ്യോടെ പിടികൂടി നടപടികൾ സ്വീകരിക്കാനാണ് പോലിസിന്റെ നീക്കം.