ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസിന് യാത്രാവിലക്ക്;പുറപ്പെട്ട ട്രെയിനുകള്‍ യാത്ര പൂര്‍ത്തിയാക്കും

ദില്ലി:പാസഞ്ചര്‍ ട്രെയിനുകള്‍ എല്ലാം റയില്‍വേ റദാക്കി.ജൂണ്‍ 30 വരെയാണ് റദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക പൂര്‍ണ്ണമായും മടക്കി നല്‍കുമെന്ന് റയില്‍വേ അറിയിച്ചു. തൊഴിലാളികള്‍ക്കായുള്ള ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് തുടരും. സുരക്ഷ മുന്‍കരുതലുകളിലല്ലാതെ സര്‍വീസ് നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് റയില്‍വേ പിന്‍മാറിയത്. വിവാദ തീരുമാനത്തിന് ചുവപ്പ് കൊടി.കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ ദില്ലിയില്‍ നിന്നും രാജ്യമെങ്ങും രാജധാനി ട്രെയിന്‍ ഓടിക്കാനുള്ള തീരുമാനം റയില്‍വേ റദാക്കി.

ഇത് സംബന്ധിച്ച് റയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കോമേഷ്‌സ്യല്‍ മാനേജന്‍ എല്ലാ സോണുകള്‍ക്കും ഉത്തരവ് നല്‍കി. എല്ലാ പാസഞ്ചര്‍ സര്‍വീസും ജൂണ്‍ 30 വരെ റദാക്കി. അത് വരെ ടിക്കറ്റ് ബുക്കി ചെയ്തവര്‍ക്ക് തുക പൂര്‍ണ്ണമായും മടക്കി നല്‍കും. അതേ സമയം ശ്രമിക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും..പന്ത്രണ്ട്, പതിമൂന്ന് തിയതികളില്‍ യാത്ര ആരംഭിച്ച രാജധാനി ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും.യാതൊരു മുന്നൊരുക്കവും ഇല്ലാതെ അപ്രതീക്ഷിതമായാണ് ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്ക് റയില്‍വേ രാജധാനി ട്രെയിനുകള്‍ പ്രഖ്യാപിച്ചത്.

Loading...

ഇതിനെതിരെ പ്രധാനമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ മുഖ്യമന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട് റയില്‍വേയോട് സര്‍വീസുകള്‍ സംസ്ഥാനത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശിച്ചു. റെഡ് സോണുകളില്‍ നിന്നുള്ള യാത്രക്കാരുമായി സാധാരണ ട്രെയിനുകള്‍ എത്തുന്നത് കോവിഡ് വ്യാപനം ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടികാണിച്ചു. എസി കബാര്‍ട്ട്‌മെന്റുകള്‍ രോഗ വ്യാപനം ദ്രുദഗതിയാക്കുമെന്ന ഉദാഹരണം കേരളമടക്കമുള്ള സംസ്ഥാനങ്ങളും മുന്നോട്ട് വച്ചു.