റിമാന്‍ഡ് പ്രതിക്ക് കോടതി വളപ്പില്‍ കഞ്ചാവ് കൈമാറാന്‍ശ്രമം, പോലീസ് എതിർത്തതോടെ അക്രമാസക്തനായി പ്രതി, സ്വയം പരിക്കേൽപ്പിച്ചു

കാഞ്ഞിരപ്പള്ളി : റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം. പോക്സോ ഉള്‍പ്പെടെ വിവിധ കേസുകളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കൂവപ്പള്ളി സ്വദേശി മനുമോഹനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കഞ്ചാവ് കൈമാറാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ അക്രമാസക്തനായ പ്രതി കോടതിയുടെ നോട്ടീസ് ബോര്‍ഡിന്റെ ചില്ല് തലകൊണ്ടിടിച്ച് തകര്‍ത്തു.

പോക്സോ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ് ഇയാൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ച ആര്‍പ്പൂക്കര സ്വദേശി ടോണിയെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രകോപിതനായി മനുമോഹന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് കോടതിക്കുള്ളിലേക്ക് കയറ്റി.

Loading...

എന്നാൽ തിരികെ ഇറങ്ങിയ പ്രതി വിലങ്ങുവയ് ക്കുമ്പോള്‍ അക്രമസക്തനായി തല ഭിത്തിയിലിടിപ്പിക്കുയും അവിടെയുണ്ടായിരുന്ന നോട്ടീസ് ബോര്‍ഡിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിക്കുകയുമായിരുന്നു. പിന്നീട് ബലമായി ഇയാളെ ഇവിടെനിന്ന് കൊണ്ടുപോകുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ പൊന്‍കുന്നം പോലീസ് കേസെടുത്തു.