പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് വീട്ടിൽ കൊണ്ടുപോകാമെന്ന് കരുതണ്ട ; നഗരസഭ ശേഖരിക്കുമെന്ന് മേയർ

തിരുവനന്തപുരം : ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിനായി അടുപ്പ്കൂട്ടുന്ന ചുടുകല്ല് നഗരസഭ ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയുടെ നിർദ്ദേശത്തിനെതിരായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മേയർ പറഞ്ഞു.

കോപ്പറേഷൻ ശേഖരിക്കുന്ന ചുടുക്കല്ല് ലൈഫ് പദ്ധതിയ്‌ക്കുള്ള ഭവന നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കാനാണ് പദ്ധതി. മാർച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കൊറോണ മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യപൊങ്കാലയാണ് നടക്കാനിരിക്കുന്നത്.

Loading...

പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫളാഗ് ഓഫ് ചെയ്തു. പൊങ്കാലയ്‌ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് നഗരസഭ അനുവദിച്ചിട്ടുണ്ട്. പൊങ്കാലയ്‌ക്കുള്ള മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുമെന്നും മേയർ അറിയിച്ചു. പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം പൊങ്കാലസമയത്ത് നിർത്തിവെക്കാനാണ് നിർദേശം.