യുഎഇയിൽ പുതുതായി 198 പേർക്ക് കൊവിഡ്; മരണം റിപ്പോർട്ട് ചെയ്തില്ല

അബുദാബി: ​ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു വരികയാണ് പുതുതായി 198 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുനവ്നത്. ആരോ​ഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 279 പേർ രോ​ഗമുക്തരാവുകയും ചെയ്തു.

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.പുതിയതായി നടത്തിയ 1,02,626 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 8,99,835 പേർക്ക് യുഎഇയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,83,740 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 13,793 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Loading...