ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; അപകടത്തിൽ 12 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചാമോലിയില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ചാമോലിയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ധുമക് മാര്‍ഗ് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കനത്ത മൂടല്‍മഞ്ഞ് പ്രദേശത്തുണ്ടായിരുന്നു.

10 പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ടംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

Loading...

അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. ജില്ലാ മജിസട്രേട്ട് ഉള്‍പ്പെടെയുള്ളവര്‍ അപകട സ്ഥലത്തെത്തിയിട്ടുണ്ട്.