അച്ഛന്റെ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല, ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത്, വിജയ് പറയുന്നു

അച്ഛന്റെ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് വിജയ്.പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പോരോ ചിത്രമോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ ആകില്ലെന്ന് നടന്‍ വ്യക്തമാക്കി.അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും ആ പാര്‍ട്ടിയില്‍ ചേരരുത് എന്നും വിജയ് പറഞ്ഞു.

‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു.

Loading...

വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ഒരു ഫാന്‍സ് സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്.