‘പോയി വേറെ വല്ല പണിയുമുണ്ടോയെന്ന് നോക്കെടാ’, വിജയ് വിഷയത്തിൽ വിജയ് സേതുപതി

നടൻ വിജയിയെ ആദായ നികുതി വകുപ്പ് 30 മണിക്കൂർ ആണ് ചോദ്യം ചെയ്തത്. എന്നാല് സിത്രയും നേരം ചോദ്യം ചെയ്തിട്ടും തിരച്ചിൽ നടത്തിയിട്ടും വിജയിയെ അറസ്റ്റ് ചെയ്യാൻ മാത്രം തെളിവുകളോ അന്ധികൃത പണ ഇടപാട് കളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വിജയിയെ ചോദ്യം ചെയ്തതിന് എതിരെ നിരവധി പേര് രംഗത്ത് എത്തി.

എന്നാല് ഇൗ സമയവും വിജയ്‌യുടെ എടുത്ത് പറഞ്ഞ് പലരും വീണ്ടും രംഗത്ത് എത്തി. ഇത് വീണ്ടും വലിയ വിവാദം ആയി. ഇതുമായി ബന്ധപ്പെട്ട് ഇപ്പൊൾ പ്രതികരണവും ആയി രംഗത്ത് വന്നിരിക്കൂക ആണ് തമിഴ് താരം വിജയ് സേതുപതി.

Loading...

വിജയ്‌യുടെ മതത്തെ പശ്ചാത്തലമാക്കി സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്ന ഒരു വ്യാജ പ്രചാരണത്തോട് പ്രതികരിച്ചു ആണ് വിജയ് സേതുപതി രംഗത്ത് എത്തിയത്. മതസ്ഥാപനങ്ങൾ വിജയ്യെയും വിജയ് സേതുപതിയെയും പോലെയുള്ള താരങ്ങളിൽ നിന്നും ഫണ്ടുകൾ സ്വീകരിച്ചുകൊണ്ട് മതപരിവർത്തനം നടത്തുകയാണെന്നും ഇത് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചുവെന്നും ഇനിയും റെയ്ഡുകൾ ആവർത്തിക്കുമെന്നുമായിരുന്നു ഈ കുറിപ്പുകളുടെ ചുരുക്കം.

ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തി ട്വീറ്റ് ചെയ്ത വിജയ് സേതുപതി ‘പോയി വേറെ വല്ല പണിയുമുണ്ടോയെന്ന് നോക്കെടാ’ എന്നാണ് ഇതോടൊപ്പം തമിഴിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിഗിൽ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ വിജയ്‍യെ ചോദ്യം ചെയ്തത്. തുടർന്ന് വിജയ്യുടെ വീട്ടിൽ വച്ചും ഉദ്യോഗസ്ഥർ താരത്തെ ചോദ്യം ചെയ്തിരുന്നു. ‘മാസ്റ്ററി’ൽ വില്ലൻ വേഷത്തിൽ എത്തുന്നത് വിജയ് സേതുപതിയാണ്.

അതേസമയം മുപ്പത് മണിക്കൂര്‍ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ആദയ നികുതി വകുപ്പ് മടങ്ങിയത്. എന്നാല്‍ വിജയിയുടെ വീട്ടില്‍ നിന്നും അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ദീര്‍ഘ നേരത്തെ ചോദ്യം ചെയ്യലിന് പിന്നാലെ ആദായനികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇ്കകാര്യം വ്യക്തമാക്കിയത്.അതേസമയം നിര്‍മാതാക്കളിലൊരാളായ അന്‍പു ചെഴിയനെതിരെ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ചെന്നൈയിലെയും മധുരെയിലും വീട്ടില്‍ നിന്ന് 77 കോടി രൂപയാണ് ഐടി വിഭാഗം പിടിച്ചെടുത്തത്.

വിജയ് അഭിനയിച്ച ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമയാണ് അന്‍പുചെഴിയന്‍. അതേസമയം 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ബിഗിലിന് ബോക്‌സോഫീസില്‍ നിന്ന് 300 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ വിമര്‍ശകനായ വിജയിക്കെതിരെ പകപോക്കല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരാധകര്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അന്‍പുചെഴിയന്‍ നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ഐടി വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമാണ്. മണിക്കൂറുകളോളം ഇക്കാര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത്. പ്രതിഫലത്തിന്റെ രേഖയിലും പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് നേരത്തെ ആദായനികുതി വകുപ്പ് പറഞ്ഞിരുന്നത്.