നെഞ്ചിനുപുറത്തു മിടിക്കുന്ന ഹൃദയവുമായി കൊച്ചു മിടുക്കി

നെഞ്ചിനു പുറത്തു ഹൃദയവുമായി ജനിച്ച വീര്‍സവിയ ഇന്ന് ആറാം വയസ്സിലേക്കു കടക്കുകയാണ്. അമ്മയുടെ ഉദരത്തില്‍ വെച്ചു തന്നെ വീര്‍സവ്യക്കു ഹൃദയത്തിന്റെ സ്ഥാനത്ത് പ്രശ്‌നമുണ്ടെന്നും ജനിച്ചാല്‍ ജീവിക്കാന്‍ പ്രയാസമാണെന്നും വൈദ്യ ശാസ്ത്രം വിധിയെഴുതിയിരുന്നു. എന്നാല്‍ അമ്മ ദാരി കുഞ്ഞിനെ ജനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്നു കുഞ്ഞിന്റെ ആറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കുഞ്ഞിന്റെ ഹൃദയം പുറത്ത് ലക്ഷകണക്കിനു തവണ സ്പന്ദിച്ചു കഴിഞ്ഞിരിക്കുന്നു.

പത്തു ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന ജന്‍മനാ വൈകല്യമായ പെന്റലോഗി ഓഫ് കാന്റ്‌റല്‍ എന്ന അസുഖമായാണു വീര്‍സവ്യ ജനിക്കുന്നത്. അവളെ ഒരു യുദ്ധ പോരാളിയായി വിശേഷിപ്പിക്കാനാനു അവളുടെ അമ്മയ്കിഷ്ടം. ജീവത്തോടു തന്നെ ജനനം മുതല്‍ പോരാടിയ ഒരു കുഞ്ഞു പോരാളി (ലിറ്റില്‍ വാരിയര്‍)

Loading...

FOTOS-de-Virsaviya-Borun-2

റഷ്യയിലായിരുന്നു കുഞ്ഞിന്റെ ജനനം പിനീടു കുഞ്ഞിന്റെ ചികില്‍സയ്കായി മാത്രം അവര്‍ അമേരിയ്കയിലേക്കു പോകുകയായിരുന്നു. നിരവധി സന്നദ്ധ സഘടനകള്‍ കുഞ്ഞിന്റെ ചികിത്‌സ ചിലവിന് സഹായ ഹസ്തങ്ങള്‍ നീട്ടി അവരോടൊക്കെ നന്ദിയുണ്ടെന്നും കുഞ്ഞിന്റെ പിതാവു കൂപ്പു കയ്യോടെ പറയുന്നു. ഫ്‌ളോറിഡയില്‍ നിന്നു ബോസ്റ്റണിലെ ഒരു ഹോസ്പിറ്റലില്‍ വെച്ചു ശാസ്ത്രക്രിയ ചെയ്യാമെന്നു വിചാരിച്ചു അങ്ങോട്ട് താമസം മാറ്റിയെങ്കിലും കുഞ്ഞിനു രക്ത സമ്മര്‍ദ്ദം കൂടിയതിനാല്‍ രണ്ടു വര്‍ഷം കഴിഞ്ഞേ ചെയ്യാന്‍ സാധിക്കൂ എന്നു മനസ്സിലാക്കിയതോടെ അവര്‍ ഫ്‌ലോറിഡയിലേക്കു മടങ്ങി.

Virsaviya

ആറുവയസ്സുകാരിക്കു തന്റെ അസുഖത്തെ കുറിച്ചു ഇപ്പോള്‍ നല്ല ബോധ്യമുണ്ടു, അവളുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ കണ്ണു നനയിപ്പിക്കുന്നു. അവള്‍ പറയുന്നു. ‘ എനിക്കറിയാം എന്തു കൊണ്ടാണു എന്റെ ഹൃദയം പൂറത്തായിരിക്കുന്നത് എന്നു. എന്നെ പോലെ സ്‌പെഷ്യലായ ആളുകളെയും സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയും എന്നു തെളിയിക്കാനാണ്’ . ഇതു പറയുമ്പോള്‍ കുഞ്ഞിന്റെ കണ്ണിൽ    ഒരു ഫിലോസഫറുടെ തിളക്കം!