ഇറാനിയനെ പീഡിപ്പിച്ചു കൊള്ളയടിച്ച ജോര്‍ദാനിയന്‍ യുവതിക്ക് ജയില്‍ ശിക്ഷ

ദുബായി: ഇറാനിയനെ ലൈംഗീകമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ജോര്‍ദാനിയന്‍ സ്ത്രീയ്ക്ക് 6 മാസത്തെ ജയില്‍ ശിക്ഷ ദുബായ് കോടതി വിധിച്ചു. അദ്ദേഹത്തെ ലൈംഗീകമായി പീഡിപ്പിക്കുകയും 10,400 ദീര്‍ഹം മോഷ്ടിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. ഡെയ്റയിലുള്ള ഒരു സ്‌ട്രീറ്റില്‍ കാറില്‍ ഇരിക്കുകയായിരുന്നു ഇറാനിയന്‍. അപ്പോള്‍ 32-കാരിയായ ഈ ജോര്‍ദാനിയന്‍ സ്ത്രീ അദ്ദേഹത്തെ സമീപിച്ച് തന്റെ കയ്യിലുള്ള സാധനങ്ങള്‍ മുകളില്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് വരെ എത്തിക്കുവാന്‍ സഹായം ആവശ്യപ്പെട്ടു. ശുദ്ധഹൃദയനായ അയാള്‍ അവരെ സഹായിക്കുന്നതിനായി അവരുടെ സാധങ്ങളും ചുമന്ന് അവരോടൊപ്പം ലിഫ്റ്റില്‍ കയറി. ലിഫ്റ്റ് ഒരു നില പിന്നിട്ടപ്പോഴേക്കും അവര്‍ ഇയാളെ കടന്നുപിടിച്ച് ഉമ്മവയ്ക്കുവാനും അശ്ലീലരീതിയില്‍ സംസാരിക്കുവാനും തുടങ്ങി. അവര്‍ വിവാഹിതയാണെന്നും ഭര്‍ത്താവില്‍ നിന്ന് ലൈംഗീക സുഖം ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ മനുഷ്യന് ഇവരുടെ പ്രവര്‍ത്തിയില്‍ അത്ര താത്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവരുടെ സാധങ്ങള്‍ മുകളിലുള്ള നിലയില്‍ ഇറക്കി വച്ചശേഷം അദ്ദേഹം കാറില്‍ കയറുമ്പോഴാണ് തനിക്കു പറ്റിയ കളിപ്പ് മനസ്സിലാകുന്നത്. അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന ആറായിരത്തി നാനൂറ് ദീര്‍ഹവും, ആയിരത്തൊരുന്നൂറ് അമേരിക്കന്‍ ഡോളറും ഇവര്‍ കൈക്കലാക്കിയിരുന്നു. പിന്നീട് ഇവരെ അപ്പാര്‍ട്ട്മെന്റില്‍ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ ഇതിനു മുമ്പ് ഇതുപോലുള്ള ഒരു കുറ്റകൃത്യം കൂടി ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Loading...

ജയില്‍ ശിക്ഷ കഴിയുമ്പോള്‍ ഇവരെ നാടുകടത്തും