അടുക്കളത്തോട്ടത്തില്‍ കഞ്ചാവു ചെടികള്‍ വളര്‍ത്തി യുവാവ്

കണ്ണൂര്‍. വീടിന്റെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി. കണ്ണൂര്‍ കൈതേരി സ്വദേശി പിവി സിജിഷിനെകതിരെ പോലീസ് കേസെടുത്തു. കൂത്ത് പറമ്പ് എക്‌സൈസ് സംഘാണ് സിജിഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

നിരവധി കഞ്ചാവ് കേസുകള്‍ സിജിഷിനെതിരെയുണ്ടെന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്. കൂത്തുപറമ്പ്, മാനന്തവാടി പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായിട്ടുള്ള അന്വേഷണത്തിലാണ് എക്‌സൈസ്.

Loading...