മരക്കുറ്റിക്കൊണ്ടടിച്ച് വധശ്രമം; പ്രതി പിടിയിൽ

പരപ്പനങ്ങാടി: ബൈക്കിലെത്തി യുവാവിനെ മര്കകുറ്റി കൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെപ്രതി അറസ്റ്റിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറഫാത്തിനെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിപ്പടി കുപ്പിവളവിൽ രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ചാണ് ഇയാൾ വധിക്കാൻ ശ്രമിച്ചത്.

2021 ഒക്ടോബറിലുണ്ടായ സംഭവത്തിന് ശേഷം, പ്രതിയായ യാസർ അറഫാത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ച് വരുകയായിരുന്നെന്നും സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചെട്ടിപ്പടി ബീച്ചിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Loading...