വഴിയില്‍ കിടന്ന മദ്യം കഴിച്ചു; യുവാക്കൾ ആശുപത്രിയിൽ

ഇടുക്കി : അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുയുവാക്കള്‍ക്ക് ശാരീകാസ്വാസ്ഥ്യം. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കളുടെ മൊഴി. മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെയാണ് സംഭവം. അടിമാലി അപ്പരക്കുന്ന് എന്ന സ്ഥലത്ത് നിന്നാണ് സംഘത്തിലെ ഒരാൾക്ക് മദ്യം കളഞ്ഞു കിട്ടിയത്.

മദ്യം കിട്ടിയ വ്യക്തി ഇതുമായി കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുകയും അവർക്ക് ഇത് നൽകുകയുമായിരുന്നു. മദ്യം കൊണ്ട് ചെന്ന യുവാവ് ഇത് കഴിച്ചില്ല. മദ്യം കഴിച്ച മറ്റ് മൂന്ന് യുവാക്കളും ഉടൻ തന്നെ ശർദ്ധിച്ചു. തുടർന്ന് അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Loading...

അനിൽ കുമാർ കുഞ്ഞുമോൻ മനോജ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഞ്ഞുമോനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.