കൃത്യമായി ഭക്ഷണം നല്‍കാതെ കുഞ്ഞ്‌ മരിച്ച സംഭവം: പിതാവ്‌ അറസ്‌റ്റില്‍

ഒമ്പത്‌ മാസം പ്രായമുളള കുഞ്ഞിന്‌ കൃത്യ സമയങ്ങളില്‍ ഭക്ഷണം നല്‍കാതെ മരിച്ച സംഭവത്തില്‍ സദാസമയവും കഞ്ചാവ്‌ വലിച്ചു സുഖിക്കുന്ന പിതാവ്‌ ജവോണ്‍ തോമസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ന്യൂജഴ്സി: ഒമ്പത്‌ മാസം പ്രായമുളള കുഞ്ഞിന്‌ കൃത്യ സമയങ്ങളില്‍ ഭക്ഷണം നല്‍കാതെ മരിച്ച സംഭവത്തില്‍ സദാസമയവും കഞ്ചാവ്‌ വലിച്ചു സുഖിക്കുന്ന പിതാവ്‌ ജവോണ്‍ തോമസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മാര്‍ച്ച്‌ 16 ന്‌ അറസ്‌റ്റ്‌ ചെയ്‌ത പിതാവ്‌ തോമസിനെ മാര്‍ച്ച്‌ 17 ചൊവ്വാഴ്‌ച കുറ്റപത്രം നല്‍കി. മാഡിസണ്‍ തോമസ്‌ എന്ന ഒമ്പത്‌ മാസം പ്രായമുളള പെണ്‍കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തി എന്നതാണ്‌ പ്രതിയുടെ പേരില്‍ ചാര്‍ജ്‌ ചെയ്‌തിരിക്കുന്ന കേസ്‌.

കഞ്ചാവിന്‍െറ ലഹരിയില്‍ പല തവണയാണ്‌ കുട്ടിക്ക്‌ കൃത്യ സമയങ്ങളില്‍ ആഹാരം നല്‍കാതിരുന്നതെന്ന്‌ മേഴ്സര്‍ കൌണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ്‌ വക്‌താവ്‌ കേയ്‌സി ഡി ബ്ലാസിയൊ പത്രങ്ങള്‍ക്ക്‌ നല്‌കിയ കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കുട്ടിയുടെ ശരീരത്തില്‍ പരുക്കുകളൊന്നും കാണാനില്ലെങ്കിലും ഓട്ടോപ്‌സി റിസല്‍ട്ട്‌ ലഭിച്ചതിനുശേഷമേ മരണം എങ്ങനെ സംഭവിച്ചു എന്ന്‌ പറയാനാകൂ : ബ്ലാസിയൊ പറഞ്ഞു.

Loading...

അറസ്‌റ്റ്‌ ചെയ്‌ത പ്രതിക്ക്‌ 75,000 ഡോളറിന്‍െറ ജാമ്യം അനുവദിച്ചിട്ടുണ്ട്‌.

നിരപരാധികളും നിഷ്‌കളങ്കരുമായ നിരവധി കുരുന്നുകളുടെ ജീവനാണ്‌ മാതാപിതാക്കളുടെ മനപൂര്‍വ്വമായ അവഗണനമൂലം നഷ്‌ടപ്പെടുന്നത്‌. നിലവിലുളള നിയമങ്ങളെ കുറിച്ചുളള അജ്‌ഞതയാണോ അതോ വൈകാരിക സമ്മര്‍ദ്ദമാണോ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്ന്‌ പഠന വിഷയമാക്കേണ്ടിയിരിക്കുന്നു.