കെ.എം മാണി സരിതയുമായി രഹസ്യകൂടിക്കാഴ്ച നടത്തി- പി.സി ജോര്‍ജ്.

തിരുവനന്തപുരം : കെ.എം മാണി സരിതയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പി.സി ജോര്‍ജ്. മാവേലിക്കരയിലെ ഒരു വീട്ടില്‍ വെച്ചായിരുന്നുകൂടിക്കാഴ്ച. ഔദ്യോഗികവാഹനം ഒഴിവാക്കിയാണ് അദ്ദേഹം അവിടെ എത്തിയത്. ബാര്‍കോഴയിലൂടെയുണ്ടാക്കിയ പണത്തിന്റെ പകുതിയും സരിത കൊണ്ടുപോയെന്ന് സംശയിക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചു.

വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. യോജിച്ച് പോകണമെന്ന ആഗ്രഹത്തോടെയാണ് തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Loading...

കെ.എം. മാണിക്ക് പ്രായമായി. മാന്യമായ വിരമിക്കല്‍ അദ്ദേഹത്തിന് നല്‍കണം. പാര്‍ട്ടിയില്‍ നിന്നും ലീവെടുക്കാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടും. നിരസിച്ചാല്‍ സ്‌റ്റേറ്റ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് അവിശ്വാസത്തെക്കുറിച്ച് ആലോചിക്കും.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണിക്കും ജോസ് കെ മാണിക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്ത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നുവെന്നും. ഈ കാര്യം മനസിലാക്കിയ കെഎം മാണി മാവേലിക്കരയില്‍ വെച്ച് സരിതയുമായി ചര്‍ച്ച നടത്തി ജോസ് കെ മാണിയുടെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ജോര്‍ജ് പറഞ്ഞു.

മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടുവരും. രണ്ടില ചിഹ്നം തനിക്ക് അവകാശപ്പെട്ടതാണെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവയ്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാജിവയ്‍ക്കരുതെന്നാണ് പൂഞ്ഞാറിലെ ജനങ്ങളുടെ താത്പര്യം. മാണി മന്ത്രിയായി തുടരുന്നത് അന്തസിന് ചേര്‍ന്നതാണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.