ഗൃഹനി൪മ്മാണത്തിന് അനുയോജ്യമായസ്ഥലം കണ്ടെത്തുവാന്‍ ഈ നി൪ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ നല്ലത്.

1. സ്ഥലം കണ്ടെത്തുന്നതിന് മുന്‍പ് ആ സ്ഥലത്തെകുറിച്ച് ഒരു എകദേശ ധാരണ
ഉണ്ടാക്കിയിരിക്കണം.

2. കിഴക്കോട്ടോ വടക്കോട്ടോ ചായ് വുള്ള ഭൂമിയായിരിക്കണം.അതായത് കിഴക്കോട്ടോ വടക്കോട്ടോ നീരൊഴുക്കുള്ള ഭൂമിയായിരിക്കണം

Loading...

3. പൂക്കളും കായ്കളും പാലും ഉള്ള വൃക്ഷങ്ങളും ചെടികളും നില്‍ക്കുന്ന ഭൂമിയായിരിക്കണം

4. സ്ഥലം വാങ്ങുവാന്‍ പോകുബോള്‍ പശുക്കള്‍ മുതലായവ നില്‍ക്കുന്ന ഭൂമി വളരെ നല്ലത്.

5. സമചതുരമോ ദീ൪ഘചതുരമോ ആയിരിക്കണം ഭൂമി. സമചതുരം ഉത്തമം.

6. സ്ഥലം ദിക്കിന് നേരെയായിരിക്കണം. കാരണം ഗൃഹം ദിക്കിന് നേരെയായിരിക്കണം. സ്ഥലത്തിലെ കോണുകളിലേക്ക് അഥവാ സ്ഥലത്തിന് ചരിഞ്ഞാണ് കിഴക്ക് മുതലായവ ദിക്കുകള്‍ വരുന്നെതെങ്കില്‍ അത്തരം സ്ഥലം വാങ്ങരുത്.

7. നി൪മ്മിക്കുവാനുദ്ദേശിക്കുന്ന ഗൃഹത്തിന് വേണ്ട വലുപ്പത്തിന് അനുസരിച്ചുള്ള വിസ്തീ൪ണ്ണം പുരയടത്തിന് ഉണ്ടായിരിക്കണം.
ചെറിയ സ്ഥലത്ത് എങ്ങനെയെങ്കിലും ഒരു വലിയ വീട് നി൪മ്മിക്കണം എന്ന ആഗ്രഹം വീടിനുള്ളിലെ ജീവിതം അത്ര സുഖകരമാക്കിതീ൪ക്കില്ല.അതിനാല്‍ സ്ഥലത്തിന് അനുയോജ്യമായ അളവിലുള്ള ഗൃഹം തന്നെ ആഗ്രഹിച്ച വലുപ്പം കിട്ടിയില്ലെങ്കിലും പണിയുന്നതിന് ശ്രദ്ധിക്കുക.

ശാന്തവും സമാധാനവുമായി വസിക്കുന്നതിനാണ് ഗൃഹം എന്നത് എപ്പോഴും ഓ൪ക്കുക. ഏതൊരു സ്ഥാപനമാണങ്കിലും എന്ത് തൊഴില്‍ ചെയ്യണമെങ്കിലും ആ സ്ഥലത്ത് ശാന്തിയും സമാധാനവും ഒരു സുഖവും അനുഭവപെടണമല്ലോ. അതുകൊണ്ടാണ് ഗൃഹനി൪മ്മാണം സ്ഥലത്തിന് അനുയോജ്യമാക്കണമെന്ന് പറയുന്നത്.

ASTROL

Astrologer & Vasthu consultant.

P.V.A.NAIR, Odakkali,

Perumbavoor,

Ph:9605140504