പ്രതിസന്ധിയില്‍ കൈത്താങ്ങുമായി സര്‍ക്കാര്‍; 5650 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 5650 കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ധനമമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ ഒരു ലക്ഷം രൂപവരെ വായ്പ നല്‍കും. സെപ്റ്റംബര്‍ മാസംവരേ വായ്പ അനുവദിക്കും. സാധാരണക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് ഇളവ്. ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതിയിലും സര്‍ക്കാര്‍ ഇളവ് നല്‍കും. കെ.എഫ്.സി, കെ.എസ്.എഫ്.ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കിയിട്ടുണ്ട്.

Loading...

വൈദ്യൂതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കി, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മുറി വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇവയെല്ലാമാണ് പാക്കേജിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ മുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.