സയന്‍സ് പ്രോജക്റ്റ് പൊട്ടിത്തെറിച്ച് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

റഞ്ചി. സയന്‍സ് പ്രേജക്റ്റ് പൊട്ടിത്തെറിച്ച് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ത്സാര്‍ഖണ്ഡിലെ ഘാട്‌സിലെ കോളേജിലാണ് സ്‌ഫോടനമുണ്ടായത്. പ്രേജക്ട് തയ്യാറാക്കി വെച്ചതിന് ചുറ്റും നിന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് കോളേജ് അറിയിച്ചു. റോക്കറ്റ് രൂപത്തിലുള്ള സയന്‍സ് മോഡലായിരുന്നു വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്.

വര്‍ക്കിംഗ് മോഡല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു വിദ്യാര്‍ഥി ശ്രമിച്ചതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമസം വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച റോക്കറ്റ് പൊട്ടിത്തെറിക്കുവാന്‍ ഉണ്ടായ കാരണം വ്യക്തമല്ല.

Loading...