മഞ്ഞുവീഴ്ചയിൽ കാണാതായ 11 വിനോദസഞ്ചാരികളും മരിച്ചു

ഡ​റാ​ഡൂ​ൺ: കനത്ത മഞ്ഞു വീഴ്ചയിൽ 11 വിനോദ സഞ്ചാരികൾക്കാണ് ജീവൻ നഷ്ടമായത്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലുമാണ് ദുരന്തമുണ്ടായത്. ലംഘാഗ പാസിൽ നിന്ന് ഇതുവരെ 11 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തുകയും ചെയ്തു. വിനോദ സഞ്ചാരികളും പോർട്ടർമാരും ഗൈഡുകളും അടക്കം അടക്കം 17 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയെയും ഉത്തരഖണ്ഡിലെ ഹർസിലിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ലംഘാഗ പാസ്.ഒക്ടോബർ 18നാണ് വിനോദ സഞ്ചാര സംഘത്തെ കാണാതായത്.

അപകടവിവരം അറിഞ്ഞതിന് പിന്നാലെ 20ാം തീയതി ദേശീയ ദുരന്ത പ്രതികരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടാതെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും തിരച്ചിലിൻറെ ഭാഗമായി. 15,700 അടി ഉയരത്തിൽ നിന്ന് നാല് മൃതദേഹങ്ങളും 16,500 അടി ഉയരത്തിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി. 4 അസം ദോഗ്ര സ്കൗട്ടും ഐ.ടി.ബി.പിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Loading...