സൗദി അറേബ്യയിൽ 119 പുതിയ കൊറോണ കേസുകൾ;രാജ്യത്തെ കേസുകളുടെ എണ്ണം 511 ആയി

റിയാദ്: സൌദി അറേബ്യയിൽ ഇന്ന് 119 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 511 അയി ഉയർന്നിരിക്കുകയാണ്. ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്‌സയില്‍ 3,ഖോബാറില്‍ 3, ദഹ്‌റാനിലും ഖസീമിലും ഓരോന്ന് വീതവും ഇന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ യാത്രാ ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ലെന്ന്‌ റെയിൽവെ. ഇന്ന് അർധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു.

Loading...

നിലവിൽ ഏതാനും ചില സബർബൻ ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. കൊൽക്കത്ത മെട്രോ ട്രെയിനുകളും ഓടുന്നുണ്ട്. എന്നാൽ ഇന്ന് അർധരാത്രിയോടെ ഇവ ഉൾപ്പെടെ രാജ്യത്തെ എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര സ്വദേശിയായ 63കാരൻ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു.