സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; കേരളത്തില്‍ രോഗികളുടെ എണ്ണം 105 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 105 ആയി. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ആറ് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 72,460 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ത്യ ഒട്ടാകെ ലോക്ക്ഡൗണ്‍ ആയിക്കഴിഞ്ഞ അവസ്ഥയാണ് രാജ്യത്തെന്ന് മുഖ്യമന്ത്രി വ്ക്തമാക്കി. അതേസമയം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് നമ്മള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ..എന്നാല്‍ വിപരീതമായ കാഴ്ചയാണ് നമ്മള്‍ ഇന്ന് സംസ്ഥാനത്ത് കണ്ടത്.

അനാവശ്യ യാത്രകൾ ഇന്നുണ്ടായെന്നും എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി. ടാക്സിയും ഓട്ടോയും അവശ്യ സർവീസിന് വേണ്ടി മാത്രമാകും. 5 പേരിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. രാവിലെ 7 മണി മുതൽ 5 മണി വരെയാണ് കടകളുടെ പ്രവർത്തി സമയം. എന്നാൽ കാസർകോട് അത് രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങളിൽ ഉള്ള യാത്രയാണ് അനുവദിക്കുക. എന്നാൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രത്യേക ഫോം പൂരിപ്പിച്ച നൽകണം.

Loading...

ഇതിനായി ഫോം അച്ചടിച്ച് നൽകും. ഫോമിൽ തെറ്റായ വിവരം നൽകാൻ പാടില്ല. തെറ്റായ വിവരങ്ങൾ നല്ർകിയ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എവിടെയ്ക്ക് പോകുന്നു, എന്തിന് പോകുന്നു, എപ്പോൾ മടങ്ങി വരും, ആരൊക്കെ യാത്ര ചെയ്യുന്നു എന്നീ കാര്യങ്ങൾ ഒക്കെ രേഖപ്പെടുത്താനും നിർദേശം ഉണ്ട്.അതേസമയം ആരെങ്കിലും സാഹചര്യം മുതലാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.