ജൊഹന്നാസ്ബർ​ഗിലെ ബാറിൽ 21 കൗമാരക്കാർ മരിച്ച നിലയിൽ

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർ​ഗിലുള്ള ബാറിൽ 21 കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. കുട്ടികൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ശൂന്യമായ മദ്യക്കുപ്പികളും വിഗ്ഗുകളും മറ്റും ഭക്ഷണശാലയ്ക്ക് സമീപം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി ഹൈസ്‌കൂൾ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു.

മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു, മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ പറയാനാകൂ. മരിച്ചവരിൽ ഭൂരിഭാഗവും ഹൈസ്‌കൂൾ പരീക്ഷകൾ അവസാനിച്ചതിന് ശേഷം നടന്ന “പെൻസ് ഡൗൺ” പാർട്ടികൾ ആഘോഷിക്കുന്ന വിദ്യാർത്ഥികളാണെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Loading...

മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപം വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്. എട്ട് പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേൺ കേപ് പ്രവിശ്യാ സർക്കാർ അറിയിച്ചു. പതിനേഴുപേരെ ഭക്ഷണശാലയ്ക്കുള്ളിൽ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രസിഡന്റ് സിറിൽ റമാഫോസ അനുശോചനം അറിയിച്ചു.