നിർണായകമായ കണ്ടെത്തലുമായി കാനഡ

കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ ജീവിച്ചിരുന്ന വൂളി മാമത്തുകളെ പറ്റി കേൾക്കാത്തവരായി ആരുമില്ല. വംശനാശം സംഭവിച്ച ഇവയ്ക്ക് നാം ഇന്ന് കാണുന്ന ആനകളുമായി സാമ്യമുണ്ടെന്ന് നമുക്കറിയാം. എന്നാൽ, ജനിതകപരമായി അത്രയും സാമ്യം ഇരുവർക്കുമില്ല. ഇപ്പോഴിതാ ശാസ്ത്രലോകത്തിന് ഏറെ നിർണായകമായ ഒരു കണ്ടെത്തലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ. 30,000 വർഷങ്ങൾക്ക് മുന്നേ ഭൂമിയിൽ ജനിച്ച ഒരു കുഞ്ഞ് വൂളി മാമത്തിനെ കണ്ടെത്തിയിരിക്കുന്നു.

ഇതാദ്യമായാണ് വടക്കേ അമേരിക്കയിൽ ഇത്രയധികം പൂർണ രൂപത്തിൽ സംരക്ഷിക്കപ്പെട്ട മാമത്തിന്റെ മമ്മി കണ്ടെത്തുന്നത്. സൈബീരിയയിൽ നിന്നുൾപ്പെടെ മഞ്ഞിൽ പുതഞ്ഞ നിലയിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത അവസ്ഥയിൽ കണ്ടെത്തിയ ഫോസിലുകളിൽ നിന്നാണ് മനുഷ്യൻ മാമത്തുകളെ പറ്റി പഠിക്കുന്നത്. വടക്ക്പടിഞ്ഞാറൻ കാനഡയിൽ യൂക്കോണിലെ ക്ലോന്റൈകിലെ സ്വർണ ഖനന മേഖലയിൽ നിന്നാണ് തണുത്തുറഞ്ഞ നിലയിൽ മാമത്ത് കുഞ്ഞിന്റെ മൃതദേഹം പൂർണ രൂപത്തിൽ കണ്ടെത്തിയത്.

Loading...