ദേശീയ ചലച്ചിത്ര അവാര്‍ഡ്: കങ്കണ നടി, സഞ്ചാരി വിജയ് നടന്‍

മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങളില്ലെങ്കിലും, മലയാളത്തിന് അഞ്ച് അവാര്‍ഡുകളുണ്ട്.

ന്യൂഡല്‍ഹി: 62 ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത് മുഖര്‍ജി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടി കന്നഡ താരം സഞ്ചാരി വിജയ് (നാന്‍ അവനല്ല അവളു) മികച്ച നടനായും കങ്കണാ റണൗട്ട്( ക്വീന്‍) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മറാഠി ചിത്രം കില്ല പ്രത്യേക പരാമര്ശം സ്വന്തമാക്കി.

മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങളില്ലെങ്കിലും, മലയാളത്തിന് അഞ്ച് അവാര്‍ഡുകളുണ്ട്.

Loading...

മൂന്നാം ലിംഗക്കാരുടെ ജീവിതം പ്രമേയമാക്കിയ കന്നട ചിത്രം നാന്‍ അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയമികവിന് സഞ്ചാരി വിജയ് മികച്ച നടനായി. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. ജോഷി മംഗലത്തിനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്റെ തിരക്കഥയാണ് ജോഷി മംഗലത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ ആണ് മികച്ച മലയാള ചിത്രം. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥാകൃത്ത് ഒറ്റാലിന്റെ രചന നിര്‍വ്വഹിച്ച ജോഷി മംഗലത്ത് ആണ്.

മികച്ച സഹനടനായി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിലൂടെ മുസ്തഫ തെരഞ്ഞെടുക്കപ്പെട്ടു. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആളാണ് മുസ്തഫ.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രം,സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അന്തിമപട്ടികയിലെത്തിയിരുന്നു. ചിത്രസംയോജനത്തിന് മലയാളിയ വിവേക് ഹര്‍ഷന് ജിഗര്‍തണ്ടയിലെ എഡിറ്റിംഗിന് പുരസ്‌കാരം ലഭിച്ചു. ഹൈദറിലെ ഗാനത്തിന് സുഖ്‌വിന്ദര്‍ സിങ് മികച്ച ഗായകനായും തമിഴ് ചിത്രം സൈവത്തിലെ ഗാനത്തിന് ഉത്തര ഉണ്ണികൃഷ്ണന്‍ ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. ബോബി സിംഹയാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത് (ജിഗര്തണ്ട)

ജനപ്രിയ ചിത്രം: മേരി കോം, സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് (ഹൈദര്‍) , മികച്ച ഗായകന്‍ സുഖ്‌വിന്ദര്‍ സിംഗ് (ബിസ്മില്‍ ഹൈദര്‍), മികച്ച ഗായിക ഉത്തര ഉണ്ണികൃഷ്ണന്‍ (ശൈവം)

കോസ്റ്റ്യൂം ഡിസൈനര്‍: ഡോളി അഹ്‌ലുവാലിയ (ഹൈദര്‍).

മികച്ച മലയാള ചിത്രമായി സിദ്ധാര്‍ഥ ശിവയുടെ ഐന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ജയരാജിന്റെ ഒറ്റാല്‍ കരസ്ഥമാക്കി.

മലയാളത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍

മികച്ച തിരക്കഥ: ജോഷി മംഗലത്ത് (ഒറ്റാല്‍), മികച്ച നടനുള്ള പ്രത്യേക ജൂറി പുരാമര്‍ശം മുസ്തഫ (ഐന്‍), മികച്ച പശ്ചാത്തല സംഗീതം: ഗോപീസുന്ദര്‍ (1983), മികച്ച മലയാള ചിത്രമായി സിദ്ധാര്‍ഥ ശിവയുടെ ഐന്‍, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ജയരാജിന്റെ ഒറ്റാല്‍.

പ്രാദേശിക ജൂറി മലയാളത്തില്‍ നിന്ന് പതിനാല് ചിത്രമാണ് കേന്ദ്രജൂറിയുടെ പരിഗണനയ്ക്ക് അയച്ചത്. മുന്നറിയിപ്പ്, ഞാന്‍, ഞാന്‍ നിന്നോട് കൂടെയുണ്ട്, ഐന്‍, അലിഫ്, ഒറ്റാല്‍, ഒരാള്‍ പൊക്കം, മൈ ലൈഫ് പാര്‍ട്ണര്‍,1983, കംപാര്‍ട്ട്‌മെന്റ് എന്നിവയായിരുന്നു ചിത്രങ്ങള്‍.

മികച്ച നടിക്കായുള്ള മത്സരത്തില്‍ ക്വീനിലെ പ്രകടനത്തിന് കങ്കണാ റണൗട്ടിനൊപ്പം പ്രിയങ്കാ ചോപ്ര(മേരി കോം),റാണി മുഖര്‍ജി(മര്‍ദാനി) എന്നിവരും മത്സരത്തിനുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് പ്രാദേശിക ജൂറി മമ്മൂട്ടിയെ സെന്‍ട്രല്‍ ജൂറിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നെങ്കിലും ദേശീയ പുരസ്‌കാര റൗണ്ടില്‍ എത്തിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഭാരതി രാജ അധ്യക്ഷനായ ജൂറിയില്‍ രാജേഷ് ടച്ച്‌റിവര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്.